Follow KVARTHA on Google news Follow Us!
ad

ഗോഡ്സെ കോടതിയില്‍ പറഞ്ഞ വാക്കുകള്‍ സ്‌കൂളുകളില്‍ പഠിപ്പിക്കണം; ഗാന്ധി ഘാതകനെ പൊക്കി പിടിച്ച് ഹിന്ദു മഹാസഭ

മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ വിചാരണ വേളയില്‍ പറഞ്ഞത് News, National, India, New Delhi, Mahatma Gandhi, school, Godse, Mercy Petition, Assassination, Supreme Court, British Queen, Constitution, Hindu Maha Sabha, The Hindu Mahasabha says the words of Gandhi Assassinate Godse should be Taught in Schools
ന്യൂഡെല്‍ഹി: (www.kvartha.com 16.11.2019) മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ വിചാരണ വേളയില്‍ പറഞ്ഞത് പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. ഗോഡ്സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ വെള്ളിയാഴ്ച്ചയാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മദ്ധ്യപ്രദേശിലെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയത്.

1949 നവംബര്‍ 15നാണ് ഗോഡ്‌സെയെ അംബാല ജയിലില്‍ തൂക്കിലേറ്റിയത്. ഇക്കാര്യം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ നിവേദനം ജില്ലാ ഭരണകൂടത്തിന് ഹിന്ദുമഹാസഭ നല്‍കി. ഗോഡ്സെയുടേയും ഒപ്പം തൂക്കിലേറ്റിയ നാരായണന്‍ ആപ്തെയുടെയും അനുസ്മരണം നടത്തിയതിന് ശേഷമാണ് നിവേദനം നല്‍കിയത്.

News, National, India, New Delhi, Mahatma Gandhi, school, Godse, Mercy Petition, Assassination, Supreme Court, British Queen, Constitution, Hindu Maha Sabha, The Hindu Mahasabha says the words of Gandhi Assassinate Godse should be Taught in Schools

എന്നാല്‍ അനുസ്മരണത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്ത് വന്നു. ആ അനുസ്മരണം നടത്തിയതിലൂടെ അക്രമത്തെയാണ് അവര്‍ മഹത്വവല്‍ക്കരിക്കുന്നത്. ഗോഡ്സേയെ പോലെ തന്നെ ഭരണഘടനയെ വിശ്വസിക്കാത്തവരാണ് അവര്‍. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്.

ഇന്ത്യയ്‌ക്കൊരു സുപ്രീം കോടതിയുണ്ടായിട്ടും ഗോഡ്സെ ദയാ ഹര്‍ജി നല്‍കിയത് ബ്രിട്ടീഷ് രാഞ്ജിക്കാണെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്രഗുപ്ത വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Mahatma Gandhi, school, Godse, Mercy Petition, Assassination, Supreme Court, British Queen, Constitution, Hindu Maha Sabha, The Hindu Mahasabha says the words of Gandhi Assassinate Godse should be Taught in Schools