Follow KVARTHA on Google news Follow Us!
ad

ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി വിധി ശനിയാഴ്ച

ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി ശനിയാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി National, News, New Delhi, Supreme Court of India, Babri Masjid Demolition Case, Supreme court's verdict on Babari case by tomorrow
ന്യൂഡല്‍ഹി: (www.kvartha.com 08.11.2019) ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി ശനിയാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ശനിയാഴ്ച രാവിലെ 10.30ന് വിധി പ്രസ്താവിക്കുക.

ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

വിധിയുടെ മുന്നോടിയായി ചീഫ് ജസ്റ്റിസ് ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, പോലീസ്, ഡി ജി പി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സുരക്ഷാ സജ്ജീകരണങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തുന്നതിനാണ് ചീഫ് ജസ്റ്റിസ് ഉദ്യോഗസ്ഥരെ കണ്ടത്.

ക്രമസമാധാനം നിലനിര്‍ത്താന്‍ ഉത്തര്‍പ്രദേശില്‍ ആഭ്യന്തര മന്ത്രാലയം 40 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: National, News, New Delhi, Supreme Court of India, Babri Masjid Demolition Case, Supreme court's verdict on Babari case by tomorrow