Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയില്‍ ഞായറാഴ്ച വിശ്വാസ വോട്ടെടുപ്പില്ല; തിങ്കളാഴ്ച രാവിലെ ഭൂരിപക്ഷം സംബന്ധിച്ച രണ്ടു കത്തുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

മഹാരാഷ്ട്രയില്‍ ഞായറാഴ്ച വിശ്വാസ വോട്ടെടുപ്പില്ല. തിങ്കളാഴ്ച രാവിലെNew Delhi, News, Politics, Trending, Supreme Court of India, Governor, NCP, Congress, National,
ന്യൂഡെല്‍ഹി: (www.kvartha.com 24.11.2019) മഹാരാഷ്ട്രയില്‍ ഞായറാഴ്ച വിശ്വാസ വോട്ടെടുപ്പില്ല. തിങ്കളാഴ്ച രാവിലെ ഭൂരിപക്ഷം സംബന്ധിച്ച രണ്ടു കത്തുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി . ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ശിവസേന-എന്‍ സി പി- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം അനുവദിച്ച നടപടിയെ ചോദ്യം ചെയ്തുള്ള വാദമാണ് സുപ്രീംകോടതി കേള്‍ക്കുന്നത്.

ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നതാണു ഹര്‍ജിയിലെ മുഖ്യ ആവശ്യം. അല്ലെങ്കില്‍ മുഖ്യമന്തി ദേവേന്ദ്ര ഫഡ്‌നാവിസിനോട് 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പു നേരിടാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Supreme Court rejects BJP plea to grant 3 days to prove majority; final order at 10.30 am on Monday, New Delhi, News, Politics, Trending, Supreme Court of India, Governor, NCP, Congress, National

എല്ലാ ഭരണഘടന തത്വങ്ങളും ലംഘിച്ചാണു കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അനുവദിച്ചതെന്നാണു ഹര്‍ജിയിലെ പ്രധാന ആരോപണം. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. അതിനിടെ ബിജെപി എംപി സഞ്ജയ് കാക്കറെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.

ശിവസേനയ്ക്കുവേണ്ടി കബില്‍ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഗവര്‍ണര്‍ മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഞായറാഴ്ച തന്നെ വിശ്വാസ പ്രമേയം വോട്ടിനിടണമെന്നാണ് കബില്‍ സിബല്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ശിവസേനയുമായുള്ള സഖ്യം ഒരു പൊതുമിനിമം പരിപാടിയുടെ ഭാഗമായിട്ടാണെന്നും കബില്‍ സിബല്‍ അറിയിച്ചു.

അജിത് പവാറിനെ നീക്കിയ തീരുമാനം എന്‍സിപി കോടതിയെ അറിയിച്ചു. പരസ്യവോട്ടെടുപ്പ് വേണമെന്ന കര്‍ണാടക വിഷയത്തിലെ വിധി മഹാരാഷ്ട്രയിലും നടപ്പാക്കണമെന്ന് എന്‍ സി പിക്ക് വേണ്ടി ഹാജരായ സിങ് വി വാദിച്ചു. ഭൂരിപക്ഷം സഭയിലാണ് തെളിയിക്കേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ജ.രമണ പറഞ്ഞു. ഭൂരിപക്ഷം സംബന്ധിച്ച് ഗവര്‍ണര്‍ പരിശോധന നടത്തിയില്ലെന്ന് എന്‍സിപി ആരോപിച്ചു.

അതിനിടെ കേസ് കേള്‍ക്കുന്നത് നീട്ടി വെക്കണമെന്ന് റോഹ്ത്തഗി പറഞ്ഞു. ഭൂരിപക്ഷം ഉണ്ടെന്നത് ഊഹാപോഹം മാത്രമെന്ന് സിബല്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പുലര്‍ച്ചെയുള്ള സത്യപ്രതിജ്ഞയും സര്‍ക്കാര്‍ രൂപീകരണ നീക്കവും ചോദ്യം ചെയ്ത് എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വാദം കേട്ടത് . രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന്റെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് കോടതിക്ക് മുന്നിലുള്ള വിഷയം അല്ലെന്ന പ്രതികരണമാണ് കോടതിയില്‍ നിന്ന് ഉണ്ടായത്.

ഗവര്‍ണറുടെ നടപടി വഞ്ചനാപരവും നിയമവിരുദ്ധവും പക്ഷപാതപരവുമാണെന്ന് സിബല്‍ പറഞ്ഞു. എന്നാല്‍ ഇതല്ലല്ലോ വിഷയമെന്ന് ജസ്റ്റിസ് എന്‍വി രമണ ചോദിച്ചു. അതിലേക്കാണ് വരുന്നതെന്നായിരുന്നു സിബലിന്റെ മറുപടി. ഇതിനെ തുടര്‍ന്നാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം നല്‍കിയ ഗവര്‍ണറുടെ നടപടിയിലേക്ക് വാദം എത്തിയത്. ഞായറാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യം കര്‍ണാടക വിധി കൂടി ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ബിജെപി എംഎല്‍എമാര്‍ക്കും ചില സ്വതന്ത്ര എംഎല്‍എമാര്‍ക്കും വേണ്ടിയാണ് വാദമെന്നാണ് മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ പറഞ്ഞത്. അടിയന്തരമായി ഞായറാഴ്ച കേസ് പരിഗണിക്കുന്നതെന്തിനാണെന്ന റോത്തഗിയുടെ ചോദ്യത്തിന് അത് ചീഫ് ജസ്റ്റിസിന്റെ വിവേചനമാണെന്ന മറുപടിയാണ് കോടതി നല്‍കിയത്.

പറയുന്നതെല്ലാം സാങ്കേതിക കാര്യങ്ങള്‍ മാത്രമാണല്ലോ എന്നും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിഭാഷകരോട് കോടതി ചോദിച്ചു. കേസില്‍ അടിയന്തര പ്രാധാന്യം ഇല്ലെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്തയും നിലപാടെടുത്തു. പാര്‍ട്ടികള്‍ അല്ല വ്യക്തികള്‍ ആണ് സര്‍ക്കാര്‍ രുപീകരിക്കുന്നത്. പാര്‍ട്ടികള്‍ക്ക് മൗലികാവകാശം ഇല്ല. അതുകൊണ്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

പിന്തുണ കത്ത് പോലും ഗവര്‍ണര്‍ പരിശോധിച്ചില്ലെന്ന് എന്‍സിപിക്കും കോണ്‍ഗ്രസിനും വേണ്ടി മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. അജിത് പവാറിന് എന്‍സിപിയുടെ പിന്തുണയില്ല. നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. അജിത് പവാര്‍ നല്‍കിയ കത്ത് നിയമ വിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ പറഞ്ഞു.

ഭൂരിപക്ഷം തെളിയിക്കേണ്ടത് ഗവര്‍ണറുടെ മുന്നിലല്ല , നിയമസഭയിലാണ് , കുതിര കച്ചവടത്തിന് അവസരം ഒരുക്കാതെ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും അഭിഭാഷകര്‍ ആവര്‍ത്തിച്ചു.

വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് പാടില്ല. വിശ്വാസ വോട്ടെടുപ്പ് നടപടികളുടെ തത്സമയ സംപ്രേഷണം വേണമെന്നും പ്രതിപക്ഷ കക്ഷികള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ആകാന്‍ ഗവര്‍ണര്‍ക്ക് ആരെയും ക്ഷണിക്കാമെന്നും അത് ഗവര്‍ണറുടെ വിവേചന അധികാരമാണെന്നും മുകുള്‍ റോത്തഗി ആവര്‍ത്തിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ എത്ര സമയം വേണമെന്നും ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. ഗവര്‍ണറുടെ ഈ അവകാശത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ല .ഗവര്‍ണറുടെ നടപടിക്ക് 361 ആം അനുച്ഛേദത്തിന്റെ പരിരക്ഷയുണ്ടെന്നും ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ പ്രതികരണം. വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യം മാത്രമാണ് ഇപ്പോഴത്തെ വിഷയമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് ഏഴ് ദിവസം സമയമെന്തിനാണ് എന്ന ചോദ്യവും കോടതി ഉന്നയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Supreme Court rejects BJP plea to grant 3 days to prove majority; final order at 10.30 am on Monday, New Delhi, News, Politics, Trending, Supreme Court of India, Governor, NCP, Congress, National.