Follow KVARTHA on Google news Follow Us!
ad

36 മണിക്കൂറിന് ശേഷം മറവ് ചെയ്യല്‍; മരിച്ച കുഞ്ഞിനെ സംസ്‌കരിക്കുന്നതില്‍ പൊലീസും നഗരസഭയും തമ്മില്‍ തര്‍ക്കം

ഏറ്റുമാനൂരില്‍ ഗര്‍ഭാവസ്ഥയില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് വൈകിയ സംഭവത്തില്‍ News, Kerala, Kottayam, Police, Municipality, Baby, Dies, hospital, New Baby Cremation Issue Ettumanoor Corporation Against Police

കോട്ടയം: (www.kvartha.com 10.11.2019) ഏറ്റുമാനൂരില്‍ ഗര്‍ഭാവസ്ഥയില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് വൈകിയ സംഭവത്തില്‍ പൊലീസിനെതിരെ നഗരസഭ നിയമ നടപടിക്ക് ഒരുങ്ങുന്നു. ജീവനക്കാരെ നിയോഗിച്ചിട്ടും മൃതദേഹം അനധികൃതമായി മറവ് ചെയ്തുവെന്നാണ് പരാതി.

കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച ശിശുവിന്റെ മൃതദേഹം 36 മണിക്കൂറിന് ശേഷം പൊലീസ് കുഴിയെടുത്ത് സംസ്‌കരിച്ചതിലാണ് നഗരസഭയുടെ നടപടി.പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും.

News, Kerala, Kottayam, Police, Municipality, Baby, Dies, hospital, New Baby Cremation Issue Ettumanoor Corporation Against Police

മൃതദേഹം മറവ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടും ചെയ്തിട്ടും നഗരസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പൊലീസ് ശ്രമിച്ചതെന്നാണ് പരാതി. കുട്ടി മരിച്ചതിനെക്കുറിച്ചുള്ള എഫ്‌ഐആര്‍ നിയമപ്രകാരം ആവശ്യപ്പെട്ടതിലെ അതൃപ്തിയാണ് പൊലീസ് സ്വമേധയാ കുഴിമാടം ഒരുക്കിയതിന് കാരണം.

മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം നഗരസഭ ഏറ്റുവാങ്ങി സംസ്‌കാരം നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചു. സംസ്‌ക്കാരം നടത്തുന്നതിനുള്ള ഉത്തരവാദിത്തം അതിരമ്പുഴ പഞ്ചായത്തിനാണ്. ഇത് അറിയാമായിരുന്നിട്ടും നഗരസഭയെ അപകീര്‍ത്തിപ്പെടുത്താനാണ് ഏറ്റുമാനൂര്‍ പൊലീസ് ശ്രമിച്ചതെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

അതുപോലെ നഗരസഭാ പരിധിയിലെ യാചകരെ നീക്കാന്‍ നഗരസഭ പൊലീസിന്റെ സഹായം തേടിയിട്ടും പരിഗണിച്ചിരുന്നില്ല. ഇതടക്കം നിരവധി വിഷയങ്ങളില്‍ പൊലീസും നഗരസഭയും തമ്മിലുള്ള യോജിപ്പിലായ്മയാണ് കുഴിമാടം ഒരുക്കാന്‍ പൊലീസുകാരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kottayam, Police, Municipality, Baby, Dies, hospital, New Baby Cremation Issue Ettumanoor Corporation Against Police