Follow KVARTHA on Google news Follow Us!
ad

ദാഇഷ് തീവ്രവാദികള്‍ അഫ്ഗാനില്‍ കീഴടങ്ങി; മലയാളികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 900ത്തോളം പേര്‍ സംഘത്തില്‍

900 ത്തോളം ദാഇഷ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ News, World, Pakistan, Terrorists, Women, Children, Indians, Kerala's, More than 900 Terrorist surrender in Afghanistan

കാബൂള്‍: (www.kvartha.com 25.11.2019) 900 ത്തോളം ദാഇഷ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹര്‍ പ്രവിശ്യയിലാണ് കീഴടങ്ങിയത്.

News, World, Pakistan, Terrorists, Women, Children, Indians, Kerala's, More than 900 Terrorist surrender in Afghanistan

ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണെന്നും പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തെ കാബൂളിലെത്തിച്ചു. കീഴടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

നവംബര്‍ 12നാണ് അഫ്ഗാന്‍ സേന നാന്‍ഗര്‍ഹര്‍പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്. വ്യോമാക്രമണത്തില്‍ ചിലര്‍ കൊല്ലപ്പെട്ടെങ്കിലും നാന്‍ഗര്‍ഹറില്‍ ധാരാളം ഇന്ത്യക്കാരായ ദാഇഷ് തീവ്രവാദികളുണ്ടെന്നാണ് അഫ്ഗാന്‍ സുരക്ഷാ സേന പറയുന്നത്.

ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 93 ദാഇഷ് തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു ഇവരില്‍ 12 പാകിസ്താനികളാണുണ്ടായിരുന്നത്.

2016ലാണ് 12ഓളം പേര്‍ ദാഇഷില്‍ ചേരാനായി കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Pakistan, Terrorists, Women, Children, Indians, Kerala's, More than 900 Terrorist surrender in Afghanistan