Follow KVARTHA on Google news Follow Us!
ad

മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹം സംസ്‌കരിക്കാനുളള നീക്കവുമായി പൊലീസ്; വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പോരാട്ടം പ്രവര്‍ത്തകര്‍

മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുളള നീക്കം പൊലീസ് ആരംഭിച്ചു Palakkad, News, Dead, Maoist, Dead Body, Thrissur, Police, District Collector,Manjikkandi Maoist Encounter Police Move to Bury Dead Bodies
പാലക്കാട്: (www.kvartha.com 17.11.2019) മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുളള നീക്കം പൊലീസ് ആരംഭിച്ചു. ഇതിന് മുന്നോടിയായി തമിഴ് ദിനപ്പത്രങ്ങളില്‍ അറിയിപ്പ് നല്‍കി. അതേസമയം മൃതദേഹം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം പ്രവര്‍ത്തകര്‍ തൃശൂര്‍ ജില്ല കളക്ടര്‍ക്ക് അപേക്ഷ നല്‍കി.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശികളായ രമയുടേയും ശ്രീനിവാസന്റേയും മൃതദേഹങ്ങള്‍ ഇപ്പോഴും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അജ്ഞാത മൃതദേഹങ്ങള്‍ എന്നാണ് ഇവയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രമയുടെ മൃതദേഹം അന്വേഷിച്ച് ഇതുവരെ ബന്ധുക്കളാരും എത്തിയിട്ടില്ല. എന്നാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാര്‍ത്തി, മാണിവാസകം എന്നിവരുടെ മൃതദേഹങ്ങള്‍ പൊലീസ് നേരത്തെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് രമയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയത്. അല്ലെങ്കില്‍ അന്തിമ അഭിവാദ്യം അര്‍പ്പിക്കാന്‍ അവസരമൊരുക്കണമെന്നതാണ് ഇവരുടെ ആവശ്യം. രമയുടെ ബന്ധുക്കള്‍ എത്തിച്ചേരാതിരിക്കാന്‍ പൊലീസ് ഇവരെ ഭീഷണിപ്പെടുത്തുന്നതായും പേരാട്ടം പ്രവര്‍ത്തകര്‍ ആരോപിച്ചു.

Palakkad, News, Dead, Maoist, Dead Body, Thrissur, Police, District Collector,Manjikkandi Maoist Encounter Police Move to Bury Dead Bodies

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Palakkad, News, Dead, Maoist, Dead Body, Thrissur, Police, District Collector,Manjikkandi Maoist Encounter Police Move to Bury Dead Bodies