Follow KVARTHA on Google news Follow Us!
ad

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ തല്ലിക്കൊന്ന സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. യുവാവിനെ ആളുകള്‍ കൂട്ടത്തോടെ ചേര്‍ന്ന്News, National, Crime, Arrest, Killed, Death, Police, Complaint, attack, Wife, Youth, Injured
ബാന്ദ: (www.kvartha.com 03.11.2019) ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. യുവാവിനെ ആളുകള്‍ കൂട്ടത്തോടെ ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ  പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒസാമ, അബ്ദുള്‍ ഖുറേഷി, സല്‍മാന്‍, റഫീഖ്, ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്.

ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലാണു സംഭവം. ചണ്ഡീഗഡ് സ്വദേശി നിസാര്‍ ഖുറേഷി(40) ആണ് ഭാര്യ അഫ്‌സാരി(35)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യാവീട്ടിലെത്തിയ യുവാവ് വാക്കു തര്‍ക്കത്തിനിടെ ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച ഭാര്യമാതാവിനും ഭാര്യയുടെ സഹോദരിക്കും പരിക്കേറ്റു.

 News, National, Crime, Arrest, Killed, Death, Police, Complaint, attack, Wife, Youth, Injured


സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഖുറേഷിയെ നാട്ടുകാര്‍ വളഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഖുറേഷിയുടെ സഹോദരന്‍ ഇസ്ഹാക്ക് 100-150തോളം പേര്‍ക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keyword: News, National, Crime, Arrest, Killed, Death, Police, Complaint, attack, Wife, Youth, Injured, Man kills wife in UP with axe, beaten to death by mob as he attempts to flee