Follow KVARTHA on Google news Follow Us!
ad

വീടിന്റെ പൂന്തോട്ടത്തില്‍ കണ്ടെത്തിയ നായക്കുട്ടിയെ സംരക്ഷിക്കാനായി ഏറ്റെടുത്തു; ചെന്നായക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സംഭവിച്ചത്

വീടിന്റെ പൂന്തോട്ടത്തില്‍ ഒളിച്ചിരുന്ന നായക്കുട്ടിയെ വീട്ടുടമ കണ്ടെത്തി. തെരുവുനായക്കുഞ്ഞാണെന്ന്News, World, Animals, House, Dog, Protection
കാന്‍ബെറ: (www.kvartha.com 12.11.2019) വീടിന്റെ പൂന്തോട്ടത്തില്‍ ഒളിച്ചിരുന്ന നായക്കുട്ടിയെ വീട്ടുടമ കണ്ടെത്തി. തെരുവുനായക്കുഞ്ഞാണെന്ന് കരുതിയാണ് അതിനെ സംരക്ഷിക്കാന്‍ ഏറ്റെടുത്തത്. തുടര്‍ന്ന് സംശയം തോന്നിയപ്പോള്‍ നായക്കുഞ്ഞുമായി ഇയാള്‍ മൃഗാശുപത്രിയില്‍ എത്തി. പരിശോധനയില്‍ തെരുനുനായയല്ല ചെന്നായക്കുട്ടിയാണെന്ന കാര്യം വ്യക്തമാകുകയായിരുന്നു. ഓസ്‌ട്രേലിയയുടെ വടക്കന്‍ പ്രവിശ്യയായ വിക്ടോറിയയിലാണ് സംഭവം.

News, World, Animals, House, Dog, Protection, Lost Puppy Found in Australia Is Actually Rare Dingo

ഓസ്‌ട്രേലിയയില്‍ വംശനാശ ഭീഷണി നേരിടുന്ന ഏക ചെന്നായ വര്‍ഗമായ ഡിങ്കോ എന്നു വിളിക്കുന്ന അപൂര്‍വയിനം ഓസ്ട്രലിയന്‍ കാട്ടുചെന്നായയാണെന്ന് ഡിന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഈ ഡിങ്കോയുടെ സംരക്ഷണം ഓസ്‌ട്രേലിയന്‍ ഡിങ്കോ ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ ചെന്നായ് കുട്ടിയെ വാന്‍ഡിഗോങ് മേഖലയില്‍ നിന്ന് കണ്ടെത്തിയതുകൊണ്ട് വാന്‍ഡി എന്നാണ് വിളിക്കുന്നത്.

News, World, Animals, House, Dog, Protection, Lost Puppy Found in Australia Is Actually Rare Dingo

ഫൗണ്ടേഷന്റെ തന്നെ നിയന്ത്രണത്തിലുള്ള വന്യജീവി സങ്കേതത്തിലാണ് ഈ ആണ്‍ ചെന്നായക്കുട്ടിയെ തല്‍ക്കാലം സൂക്ഷിച്ചിരിക്കുന്നത്. വളര്‍ന്ന് സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം ഈ ചെന്നായ്ക്കുട്ടിയെ സ്വതന്ത്രമാക്കാനുള്ള തീരുമാനത്തിലാണ് സംരക്ഷകര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Animals, House, Dog, Protection, Lost Puppy Found in Australia Is Actually Rare Dingo