Follow KVARTHA on Google news Follow Us!
ad

ബിജെപി ചാക്കിട്ട് പിടിച്ച എംഎല്‍എയുടെ ആസ്തിയില്‍ 18 മാസത്തിനിടെ 185.7 കോടിയുടെ വര്‍ധന; സ്വത്ത് വിവരം വെളിപ്പെടുത്തിയത് സത്യവാങ്മൂലത്തില്‍

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വന്ന ബിജെപി സ്ഥാനാര്‍ത്ഥി എം ടി ബി നാഗരാജിന്റെ ആസ്തിയില്‍ കോടികളുടെ വര്‍ധന. 2018 ലെ തെരഞ്ഞെടുപ്പില്‍Bangalore, News, National, Politics, BJP, Congress, MLA, Election
ബെഗംളൂരു: (www.kvartha.com 17.11.2019) കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേര്‍ന്ന ബിജെപി സ്ഥാനാര്‍ത്ഥി എം ടി ബി നാഗരാജിന്റെ ആസ്തിയില്‍ കോടികളുടെ വര്‍ധന. 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സത്യവാങ്മൂലത്തില്‍ 1015.8 കോടി ആസ്തിയുടെ കണക്കായിരുന്നു രേഖപ്പെടുത്തിയത്. ഡിസംബര്‍ അഞ്ചിനു നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാണിച്ചത് 1201.5 കോടി.

18 മാസത്തിനുള്ളില്‍ 185.7 കോടിയുടെ വര്‍ധനവാണ് തെളിഞ്ഞിരിക്കുന്നത്. വിമത നീക്കം നടത്തി കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവെക്കുകയും തുടര്‍ന്ന് അയോഗ്യരാകപ്പെട്ട എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഹൊസകോട്ടയില്‍നിന്ന് മത്സരിക്കുന്ന നാഗരാജിന്റെയും ഭാര്യ ശാന്തകുമാരിയുടെയും പേരിലാണ് 1201.50 കോടി രൂപയുടെ ആസ്തി രേഖപ്പെടുത്തിയിരക്കുന്നത്. എംടിബി നാഗരാജ് കര്‍ണാടകയിലെ ഏറ്റവും കൂടുതല്‍ സ്വത്തുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്.

Bangalore, News, National, Politics, BJP, Congress, MLA, Election, Karnataka Rebel MLA MTB Nagaraj's Fortune Grew by Rs 185 Crore

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangalore, News, National, Politics, BJP, Congress, MLA, Election, Karnataka Rebel MLA MTB Nagaraj's Fortune Grew by Rs 185 Crore