Follow KVARTHA on Google news Follow Us!
ad

ബലാത്സംഗ കേസ്; യുകെയില്‍ ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവുശിക്ഷ

ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവുശിക്ഷ. ബ്രിട്ടനില്‍ യുവതിയെ News, World, London, Molestation, theft, Threat, Women, Residence, Indian, Knife, Indian National Sentenced to 15 Years in UK

ലണ്ടന്‍: (www.kvartha.com 03.11.2019) ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവുശിക്ഷ. ബ്രിട്ടനില്‍ യുവതിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്ത് കൊള്ളയടിച്ചതിനാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്.

തെക്ക് കിഴക്കന്‍ ലണ്ടനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം, ലൈംഗീകാതിക്രമം, മോഷണം എന്നീ കുറ്റങ്ങളാണ് ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യന്‍ വംശജനെ ശിക്ഷിക്കാന്‍ കാരണം. 28 കാരനായ പ്രതി 30 കാരിയായ യുവതിയെ ഈ വര്‍ഷം ഏപ്രിലില്‍ താമസസ്ഥലത്തെത്തി കത്തി കാണിച്ച് ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയുമായിരുന്നു.

 News, World, London, Molestation, theft, Threat, Women, Residence, Indian, Knife


രണ്ടര മണിക്കൂറോളം ഇയാള്‍ യുവതിയെ ഉപദ്രവിച്ചു. ബലാത്സംഗ ശേഷം യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ പ്രതി യുവതിയില്‍ നിന്ന് പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ പോയ ശേഷം യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, London, Molestation, theft, Threat, Women, Residence, Indian, Knife, Indian National Sentenced to 15 Years in UK