Follow KVARTHA on Google news Follow Us!
ad

കനത്ത മഴയില്‍ നനഞ്ഞ് ദുബൈ മാള്‍; കടകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

കനത്ത മഴയെ തുടര്‍ന്ന് ദുബൈ മാളിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. ഞായറാഴ്ച പെയ്ത കനത്തDubai, News, Gulf, World, Rain, Video

ദുബൈ: (www.kvartha.com 11.11.2019) കനത്ത മഴയെ തുടര്‍ന്ന് ദുബൈ മാളിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. ഞായറാഴ്ച പെയ്ത കനത്ത മഴയിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് മാളെന്ന് അറിയപ്പെടുന്ന ദുബൈ മാളില്‍ വെള്ളം കയറിയത്. മാളിന്റെ താഴെ നിലയിലും ചില കടകളിലും പാര്‍ക്കിങ് ഏരിയയിലുമാണ് വെള്ളം കെട്ടിക്കിടക്കുന്നത്.

Dubai, News, Gulf, World, Rain, Video, Heavy rain; Water enters Dubai Mall
മാളിലെ ചില ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും വെള്ളം കയറാതെ ജീവനക്കാര്‍ നിലം തുടച്ച് വൃത്തിയാക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം പ്രചരിച്ചിരുന്നു. കനത്ത മഴ ദുബൈ മാളിനെ ബാധിച്ചതായി റിയല്‍ എസ്റ്റേറ്റ് ഡെലവലപ്പറായ എമാര്‍ പ്രോപ്പര്‍ട്ടീസ് ഔദ്യോഗികമായി അറിയിച്ചു. ചില സ്ഥലങ്ങളിലുണ്ടായ ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.


Dubai, News, Gulf, World, Rain, Video, Heavy rain; Water enters Dubai Mall

Keywords: Dubai, News, Gulf, World, Rain, Video, Heavy rain; Water enters Dubai Mall