Follow KVARTHA on Google news Follow Us!
ad

ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ്; ഗോതബായ രജപക്സെ പ്രസിഡന്‍ഡ്

ശ്രീലങ്കയില്‍ നടന്ന പ്രസിഡന്‍ഡ് തെരഞ്ഞെടുപ്പില്‍ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഗോതബായ രജപക്സെSrilanka, News, World, Election, Winner, Result, President
കൊളംബോ: (www.kvartha.com 17.11.2019) ശ്രീലങ്കയില്‍ നടന്ന പ്രസിഡന്‍ഡ് തെരഞ്ഞെടുപ്പില്‍ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഗോതബായ രജപക്സെ വിജയി. ഭരണകക്ഷിയായ യുഎന്‍പിയുടെ സ്ഥാനാര്‍ഥി സജിത് പ്രേമദാസിനെ(52) പരാജയപ്പെടുത്തി 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് മുന്‍ പ്രസിഡന്‍ഡ് മഹിന്ദ രജപക്സെയുടെ അനുജനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായഗോതബായ രജപക്സെ(70) വിജയിച്ചത്.

ശനിയാഴ്ച വൈകിട്ട് പോളിങ് കഴിഞ്ഞ ഉടനെ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. 35 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. രാജ്യത്ത് തെരഞ്ഞെടുപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുസ്ലിം വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടു പോവുന്ന വാഹനത്തിനുനേരെ വെടിവയ്പും കല്ലേറും തുടങ്ങി അക്രമസംഭവങ്ങളുണ്ടായതായി വാര്‍ത്തകളുണ്ട്. എന്നാല്‍ അക്രമത്തില്‍ ആളപായമില്ല.

 Srilanka, News, World, Election, Winner, Result, President, Gotabaya Rajapaksa wins presidential vote

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Srilanka, News, World, Election, Winner, Result, President, Gotabaya Rajapaksa wins presidential vote