» » » » » » » » ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അത്രയും ഭീകരം, പ്രസവവേദനയെക്കാള്‍ കഷ്ടം; പരിശോധനയില്‍ കണ്ടെത്തിയത്..

ലണ്ടന്‍: (www.kvartha.com 09.11.2019) അതിഭയങ്കരമായ അടിവയറുവേദനയും ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയെയും തുടര്‍ന്നാണ് ഡോക്ടറെ കാണാന്‍ ചെന്നത്. നാല്‍പത്തിമൂന്നുകാരിയായ ഇമ കോര്‍കോറണിന് ഉത്കണ്ഠയാണെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്.

ബ്രിട്ടീഷ് വനിതയായ ഇമയ്ക്ക് വേദന മാത്രം കുറവില്ല. പിന്നെയും കുറെ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും വേദനയ്ക്ക് മാത്രം ശമനമില്ല. പലരും തെറ്റായ രോഗനിര്‍ണ്ണയം പല തവണ നടത്തി. ഒടുവില്‍ നടത്തിയ പരിശോധനയിലാണ് ഇമയുടെ അണ്ഡാശയത്തനകത്ത് ഒരു മുഴ വളരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

 News, World, London, Woman, Doctor, hospital, Delivery Pain, Doctors found a Big cyst on Woman's Ovary

വയറിന് കുറുകെ ചെറിയ വീക്കം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വേദന ഒട്ടും സഹിക്കാന്‍ പറ്റാത്ത സാഹചര്യമായപ്പോഴാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചതെന്നും ഇമ പറയുന്നു. തുടര്‍ന്നാണ് അണ്ഡാശയത്തനകത്ത് ഒരു മുഴ കണ്ടെത്തിയത്.

ഒരു ഫുഡ് ബോളിന്റെ അത്രയും വലുപ്പത്തിലുളള മുഴയാണ് ഇമയുടെ വയറിനുളളില്‍ ഉണ്ടായിരുന്നത്. വേദന കാരണം ഇമയ്ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

 News, World, London, Woman, Doctor, hospital, Delivery Pain, Doctors found a Big cyst on Woman's Ovary

പ്രസവവേദനയെക്കാള്‍ ഭീകരമായ അവസ്ഥയായിരുന്നും എന്നും ഇമ പറയുന്നു. കോശങ്ങള്‍ ഉളള മുഴയായിരുന്നു അത്. ഭ്രൂണാവസ്ഥയിലുള്ളതായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ ഇമയെ അറിയിച്ചു. തുടര്‍ത്ത് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, London, Woman, Doctor, hospital, Delivery Pain, Doctors found a Big cyst on Woman's Ovary

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal