Follow KVARTHA on Google news Follow Us!
ad

പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. വാളയാര്‍, മാവോയിസ്റ്റ് വേട്ട, ശ്രീറാം വെങ്കിട്ടരാമന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ആഷിഖ് അബുKochi, News, Kerala, Director, Government, Maoist, Police, Facebook, post
കൊച്ചി: (www.kvartha.com 03.11.2019) സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. വാളയാര്‍, മാവോയിസ്റ്റ് വേട്ട, ശ്രീറാം വെങ്കിട്ടരാമന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ആഷിഖ് അബു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഭരണകൂട ഭീകരത ഏറെ അനുഭവിച്ച പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ലെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

Kochi, News, Kerala, Director, Government, Maoist, Police, Facebook, Post


വാളയാര്‍ കേസിലും,മാവോയിസ്‌റ് വേട്ടയിലും, ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐഎഎസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചു കൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സംവിധായകന്‍ ആരോപിക്കുന്നു.

Kochi, News, Kerala, Director, Government, Maoist, Police, Facebook, Post, Director Ashiq Abu criticising government

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വാളയാര്‍ കേസിലും,മാവോയിസ്‌റ് വേട്ടയിലും, ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

Kochi, News, Kerala, Director, Government, Maoist, Police, Facebook, Post, Director Ashiq Abu criticising government



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Director, Government, Maoist, Police, Facebook, Post, Director Ashiq Abu criticising government