Follow KVARTHA on Google news Follow Us!
ad

തലസ്ഥാന നഗരിയില്‍ മലിനീകരണ തോത് അപകടകരമായി ഉയരുന്നു; ഗതാഗത സംവിധാനങ്ങള്‍ താറുമാറായി

വായു മലിനീകരണതോത് കൂടിയതോടെ നഗരത്തിലും സമീപ പട്ടണങ്ങളിലും പുകമഞ്ഞ് വ്യാപിച്ചു. പുകപടലങ്ങള്‍ കൂടിയത് റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ News, National, India, New Delhi, Rain, school, Holidays, Air Pollution, Supreme Court, Breathing Problem, Vehicles, Sight, Delhi Trapped in Smog Flights Delayed

ന്യൂഡെല്‍ഹി: (www.kvartha.com 03.11.2019) വായു മലിനീകരണതോത് കൂടിയതോടെ നഗരത്തിലും സമീപ പട്ടണങ്ങളിലും പുകമഞ്ഞ് വ്യാപിച്ചു. പുകപടലങ്ങള്‍ കൂടിയത് റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ ബാധിക്കുകയും കാഴ്ച്ചയുടെ ദൂരപരിധിയും കുറച്ചിരിക്കുകയുമാണ്. നഗരത്തിലെ 37 വായു പരിശോധന കേന്ദ്രങ്ങളില്‍ മലിനീകരണതോത് ഉയര്‍ന്നിരിക്കുന്നത്.

News, National, India, New Delhi, Rain, school, Holidays, Air Pollution, Supreme Court, Breathing Problem, Vehicles, Sight


ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ച്ചയുമായി പെയ്ത മഴയിലാണ് പുകമഞ്ഞ് കൂടിയത്. എക്‌സ്പ്രസ് ഹൈവേയുടെ ഗതാഗതത്തെ അടക്കം ഇത് ബാധിച്ചു. ഡെല്‍ഹി മെട്രോയില്‍ ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടുന്നത്. പുകമഞ്ഞിനെ തുടര്‍ന്ന് ദില്ലിലേക്കുള്ള 45 വിമാനങ്ങള്‍ വഴിതിരിച്ചിവിട്ടു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. വായുഗുണനിലവാര സൂചിക ഡെല്‍ഹിയിലും സമീപ പട്ടണങ്ങളിലും 400നും 700 ഇടയിലാണ്. ആളുകള്‍ക്ക് ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമാകുകയാണ്

നോയിഡയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിര്‍മ്മാണ നിരോധനം ലംഘിച്ച 38 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആരോഗ്യഅടിയന്തരാവസ്ഥക്ക് പിന്നാലെ തിങ്കളാഴ്ച്ച മുതല്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കും. മലിനീകരണതോതിനെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അയല്‍സംസ്ഥാനങ്ങളില്‍ കൊയ്ത്തു കഴിഞ്ഞപാടങ്ങള്‍ കത്തിക്കുന്നതിനെതിരെയുള്ള ഹര്‍ജിയും കോടതി പരിഗണിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Rain, school, Holidays, Air Pollution, Supreme Court, Breathing Problem, Vehicles, Sight, Delhi Trapped in Smog Flights Delayed