Follow KVARTHA on Google news Follow Us!
ad

സ്ട്രീറ്റ് ലൈറ്റിന് ചോദിച്ച പഞ്ചായത്തംഗത്തിന്റെ നെഞ്ചത്തിട്ട് പ്രസിഡന്റിന്റെ പഞ്ച്; പരിക്കേറ്റ മെമ്പര്‍ ആശുപത്രിയില്‍

വളപട്ടണം ഗ്രാമ പഞ്ചായത്തില്‍ മെമ്പറെ ഇടിച്ചു പരിപ്പെടുത്ത ഗ്രാമപഞ്ചായത്ത് Kannur, News, Politics, DCC, Congress, attack, Injured, hospital, Kerala,
കണ്ണൂര്‍: (www.kvartha.com 16.11.2019) വളപട്ടണം ഗ്രാമ പഞ്ചായത്തില്‍ മെമ്പറെ ഇടിച്ചു പരിപ്പെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ഡി സി സി അന്വേഷണമാരംഭിച്ചു. യു ഡി എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലാണ് വനിതാ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പഞ്ചായത്ത് അംഗം വസന്തയെ പ്രസിഡന്റ് ലളിതാ ദേവി മര്‍ദിക്കുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

നെഞ്ചില്‍ കൈമുട്ടുകൊണ്ടുള്ള ഇടിയേറ്റ് അവശയായ മെമ്പര്‍ വസന്ത വളപട്ടണം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. പ്രസിഡന്റ് ലളിത ദേവി ഇവരെ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം പുറത്തറഞ്ഞിനെ തുടര്‍ന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രശ്‌നം പരിഹരിക്കാനായി ഇറങ്ങിയെങ്കിലും നടന്നില്ല.

DCC probe to Gram Panchayat President,Kannur, News, Politics, DCC, Congress, Attack, Injured, Hospital, Kerala

ഇതിനെ തുടര്‍ന്നാണ് ഡി സി സി അന്വേഷണമാരംഭിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഇടി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇടപെടുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ നെഞ്ചിനിട്ട് അടിച്ച ലളിത ദേവിക്കെതിരെ വസന്ത പരാതി നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് മെമ്പറും പ്രസിഡന്റും തമ്മിലുള്ള വാക്കുതര്‍ക്കം കൈയ്യാങ്കളിയിലെത്തിയത്. തന്റെ വാര്‍ഡിന്റെ പലഭാഗത്തും സ്ട്രീറ്റ് ലൈറ്റില്ലെന്നും അടിയന്തര നടപടിയുണ്ടാകണമെന്നും മെമ്പര്‍ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിനെ കണ്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ട്രീറ്റ് ലൈറ്റ് പറ്റില്ലെന്ന് പ്രസിഡന്റ് തീര്‍ത്തു പറഞ്ഞതോടെയാണ് രംഗം വഷളായതെന്ന് ദൃക്സാക്ഷികളായ ജീവനക്കാര്‍ പറഞ്ഞു.

പഞ്ചായത്തില്‍ അവശേഷിച്ച രണ്ട് ലൈറ്റുകളില്‍ ഒന്ന് തനിക്ക് നല്‍കണമെന്നായിരുന്നു മെമ്പറുടെ വാദം. എന്നാല്‍ ആ രണ്ട് ലൈറ്റുകളും മറ്റു രണ്ട് വാര്‍ഡിലേക്ക് നല്‍കാന്‍ വേണ്ടി വച്ചതാണെന്നും അത് തല്‍കാലം നല്‍കാന്‍ സാധിക്കില്ലെന്നും ലൈറ്റ് ആവശ്യമാണെങ്കില്‍ അത് ബോര്‍ഡ് മീറ്റിംഗില്‍ ആവശ്യപ്പെടണമെന്നുമായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.

ഇതോടെ ഇരുവരും തമ്മില്‍ കടുത്ത വാക്പോരും നടന്നു. ഇതിനു ശേഷമാണ് ലളിതാ ദേവി മുഷ്ടി ചുരുട്ടി വസന്തയുടെ നെഞ്ചത്തിട്ട് പഞ്ച് ചെയ്തത്. കഠിനമായ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വസന്ത പോലീസില്‍ പരാതിപ്പെട്ടില്ലെങ്കിലും സംഭവം കോണ്‍ഗ്രസിന് ആകെ നാണക്കേടായിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് ഡി സി സി അന്വേഷണമാരംഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DCC probe to Gram Panchayat President,Kannur, News, Politics, DCC, Congress, Attack, Injured, Hospital, Kerala.