Follow KVARTHA on Google news Follow Us!
ad

ശബരിമല യുവതീ പ്രവേശനം: നിയമ നിര്‍മാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാന്‍; സന്നിധാനത്ത് യുവതികള്‍ പ്രവേശിക്കണമെന്നാണ് നിലപാട്; നിയമനിര്‍മാണം സാധ്യമല്ല; പഴയ നിലപാട് മാറ്റാതെ മുഖ്യമന്ത്രി

ശബരിമലയില്‍ യുവതികള്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീ കോടതി വിധിയില്‍ തന്റെ പഴയ നിലപാട് മാറ്റാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീപ്രവേശKerala, Thiruvananthapuram, News, Sabarimala, Sabarimala Temple, Law, Pinarayi vijayan, CM, Religion, CM Pinarayi Vijayan repeated his stand on Sabarimala SC Verdict
തിരുവനന്തപുരം: (www.kvartha.com 04.11.2019) ശബരിമലയില്‍ യുവതികള്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീ കോടതി വിധിയില്‍ തന്റെ പഴയ നിലപാട് മാറ്റാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്നും നിയമനിര്‍മാണം സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

സുപ്രീം കോടതി ഇതുവരെ ശബരിമല വിഷയത്തില്‍ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. ആ നിലയ്ക്ക് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനം.

മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം. ജനങ്ങളെ കബളിപ്പിക്കാനാണ് നിയമനിര്‍മാണം നടത്തുമെന്ന് പറയുന്നത്. നിയമനിര്‍മാണം സാധ്യമല്ലെന്നാണ് നിയമോപദേശം. ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാകുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമായതിനാല്‍ ഇത് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Keywords: Kerala, Thiruvananthapuram, News, Sabarimala, Sabarimala Temple, Law, Pinarayi vijayan, CM, Religion, CM Pinarayi Vijayan repeated his stand on Sabarimala SC Verdict