Follow KVARTHA on Google news Follow Us!
ad

ഫുട്‌ബോള്‍ വാങ്ങണം, ഇനി മിഠായി വേണ്ട, പല്ലു കേടാവും!; ഓലമടലില്‍ കമ്പു കുത്തിയുണ്ടാക്കിയ മൈക്കില്‍ ഈ കുട്ടികള്‍ പ്രസംഗിച്ചു കയറിയത് മലയാളികളുടെ മനസിലേക്ക്; പന്തു വാങ്ങാനുള്ള ധനസമാഹരണത്തിനായി കളിക്കളത്തില്‍ യോഗം ചേര്‍ന്ന കുട്ടികളെ ഏറ്റെടുത്ത് മാധ്യമങ്ങള്‍

ഫുട്‌ബോള്‍ വാങ്ങണം, മിഠായി ഉപേക്ഷിക്കാം, ആ പണം സ്വരുകൂട്ടിയാല്‍ പന്ത് വാങ്ങാമല്ലോ! കളികളത്തില്‍ യോഗം ചേര്‍ന്ന് News, Kerala, Malappuram, Football, Children, Players, Students, childrens speech to collect football
മലപ്പുറം: (www.kvartha.com 08.11.2019) ഫുട്‌ബോള്‍ വാങ്ങണം, മിഠായി ഉപേക്ഷിക്കാം, ആ പണം സ്വരുകൂട്ടിയാല്‍ പന്ത് വാങ്ങാമല്ലോ! കളികളത്തില്‍ യോഗം ചേര്‍ന്ന് ഓലമടലില്‍ കമ്പു കുത്തി ഈ കുട്ടികള്‍ പ്രസംഗിച്ചു കയറിയത് മലയാളികളുടെ മനസിലേക്കാണ്. മമ്പാട് പുളിക്കലോടിയിലെ 13 കുട്ടികളാണ് നിഷ്‌കളങ്കമായ പ്രസംഗത്തിലൂടെയും അതിന്റെ വീഡിയോയിലൂടെയും സൂപ്പര്‍ സ്റ്റാറുകളായി മാറിയത്. പന്തു വാങ്ങാനുള്ള ധനസമാഹരണത്തിനായി കളിക്കളത്തില്‍ ഇവര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ മാധ്യമങ്ങളും ചര്‍ച്ചയാക്കുന്നത്.

നിലമ്പൂര്‍ മമ്പാട് പുളിക്കലോടിയിലെ 13 കുട്ടികള്‍ കളിസ്ഥലത്തു യോഗം ചേരുന്നതാണ് ദൃശ്യങ്ങളില്‍. യോഗത്തില്‍ പ്രസംഗിക്കുന്നതും ഈ കുട്ടികൂട്ടം തന്നെ. പുതുതായി ഒരു ഫുട്‌ബോള്‍ വാങ്ങണം, അതിനാണ് തികച്ചും ജനാധിപത്യപരമായ രീതിയില്‍ നടക്കുന്ന യോഗം. ഓലമടലില്‍ കമ്പു കുത്തി വളച്ചുണ്ടാക്കിയ മൈക്കാണ് പ്രധാന ആകര്‍ഷണം. അതിന് മുന്നില്‍ നിന്നുള്ള കുട്ടികളുടെ പ്രസംഗം. മികച്ച ഗോള്‍ കീപ്പറിനുള്ള പൊന്നാട ആദരം മുഹമ്മദ് നിഹാദ് ഏറ്റുവാങ്ങി. യോഗനടപടികള്‍ ഗൗരവത്തോടെ നിയന്ത്രിക്കാന്‍ പ്രസിഡന്റ് അദിനും.


വീഡിയോ കളം നിറഞ്ഞു ഓടിയതോടെ കുട്ടികള്‍ക്ക് അഭിനന്ദന പ്രവാഹം. ഇന്നലെ വൈകിട്ടു വരെ കളിക്കാന്‍ കിട്ടിയ ഫുട്‌ബോളുകളുടെ എണ്ണം ഏഴാണ്. ഇനിയും എത്രയോപേര്‍ ഫുട്‌ബോള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു വിളിക്കുന്നതായി കുട്ടികള്‍ പറയുന്നു. നടന്‍ ഉണ്ണി മുകുന്ദന്‍ അയച്ചു കൊടുത്തത് 15 ജഴ്‌സികളാണ്. സ്പാനിഷ് പരിശീലകന്‍ ടിനോയുടെ നേതൃത്വത്തിലെത്തിയ മലപ്പുറം വേക്ക് അപ് അക്കാദമി കുട്ടികള്‍ക്കു ഫുട്‌ബോളുകള്‍ സമ്മാനിച്ചു. കുട്ടികളില്‍ 2 പേരെ അക്കാദമിയില്‍ പരിശീലനത്തിനു ക്ഷണിച്ചിട്ടുമുണ്ട്.

കൈയിലുള്ള പന്തുകളൊക്കെ പൊട്ടി. കളിക്കാന്‍ പുതിയൊരു ഫുട്‌ബോള്‍ വാങ്ങണം. അതിനു 400 രൂപയോളം വേണ്ടിവരും. സാധിക്കുമെങ്കില്‍ കുറച്ചു ജഴ്‌സികളും. തിങ്കള്‍ മുതല്‍ ശനി വരെ മിഠായി വാങ്ങുന്ന പൈസ മാറ്റിവച്ച് 10 രൂപയാക്കി ഓരോരുത്തരും ധനസമാഹരണ നിധിയിലേക്കു നല്‍കണം. 'ഇനി മുതല്‍ നമുക്കു മിഠായി വാങ്ങേണ്ട, പല്ലൊക്കെ ചീത്തയാകും, ആ പണം നമ്മുടെ ഫണ്ടിലേക്കു ചേര്‍ക്കാം'. കുട്ടികൂട്ടത്തിന്റെ ചര്‍ച്ചകള്‍ നിറഞ്ഞോടുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Malappuram, Football, Children, Players, Students, childrens speech to collect football