Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍; കാറുകളും പണവും നല്‍കി ഡ്രൈവര്‍മാരെ പ്രശംസിക്കാനൊരുങ്ങി അധികൃതര്‍

സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍. സൗദി അറേബ്യന്‍Riyadh, News, Gulf, World, Traffic, Traffic Law, Driving, Prize
റിയാദ്: (www.kvartha.com 09.11.2019) സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍. സൗദി അറേബ്യന്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെതാണ് പുതിയ പദ്ധതി. ഇത്തരമൊരു പദ്ധതി മുന്നോട്ടുവെയ്ക്കാന്‍ തീരുമാനമായത് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഗതാഗത നിയമ ബോധവത്കരണത്തിന്റെ ഭാഗമായാണ്. ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കാറുകളും പണവുമൊക്കെ സമ്മാനം നല്‍കാനാണ് അധികൃതരുടെ തീരുമാനം.

നിയമലംഘകരെ പിടികൂടുന്നതു പോലെ തന്നെയായിരിക്കും നിമയങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കുന്നത്. നല്ല ഡ്രൈവര്‍മാര്‍ക്ക് അപ്പോള്‍ റോഡില്‍ വെച്ചുതന്നെ 500 റിയാല്‍ സമ്മാനം നല്‍കുമെന്നും ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസാമി അറിയിച്ചു. കൂടാതെ നറുക്കടുക്കപ്പെടുന്ന 10 പേര്‍ക്ക് കാറുകളും സമ്മാനം ലഭിക്കുമെന്നും അറിയിച്ചു.

Riyadh, News, Gulf, World, Traffic, Traffic Law, Driving, Prize, Car and money for good drivers in Saudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Traffic, Traffic Law, Driving, Prize, Car and money for good drivers in Saudi