Follow KVARTHA on Google news Follow Us!
ad

ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം; സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള യോഗം മാറ്റി; വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനത്തെ ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു; നേതാക്കള്‍ക്കിടയിലും ഭിന്നത

സംസ്ഥാന ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവച്ചു. സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍പിള്ള മിസോറാം News, Kerala, BJP, Kummanam Rajasekharan, Meeting, Controversy, By-election, RSS, bjp core committy meeting post porned
തിരുവനന്തപുരം: (www.kvartha.com 10.11.2019) സംസ്ഥാന ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവച്ചു. സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണ്ണറായതോടെ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ അധ്യക്ഷനെ കണ്ടെത്താനായിരുന്നു തിങ്കളാഴ്ച യോഗം വിളിച്ചത്. എന്നാല്‍ നേതാക്കള്‍ക്കിടയിലെ ഭിന്നത രൂക്ഷമായതാണ് യോഗം മാറ്റിവയ്ക്കാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.


അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്. ബിഎല്‍ സന്തോഷുമായി ആര്‍എസ്എസ് നേതൃത്വം ചര്‍ച്ചയ്ക്കില്ലെന്ന് നിലപാടെടുത്തതോടെയാണ് യോഗം മാറ്റിയത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതാണ് എതിര്‍പ്പിന്റെ പ്രധാന കാരണമായത്. ഇത് നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ചര്‍ച്ചയായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, BJP, Kummanam Rajasekharan, Meeting, Controversy, By-election, RSS, bjp core committy meeting post porned