» » » » » » » » » » » സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ അയാളുടെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 26കാരനായ ടെക്കി അറസ്റ്റില്‍

ബംഗളൂരു: (www.kvartha.com 27.11.2019) സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ അയാളുടെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 26കാരനായ ടെക്കി അറസ്റ്റില്‍. ബംഗളൂരുവിലെ ബെല്ലന്ദൂര്‍ കസവനഹള്ളിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ നിലഭ് നയന്‍ ആണ് അറസ്റ്റിലായത്. 24കാരിയാണ് പീഡനത്തിന് ഇരയായത്.

സോഫ്ട് വെയര്‍ എഞ്ചിനീയറായ സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ അയാളുടെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്.

Bengaluru techie, 26, arrested for raping friend’s wife after birthday bash, Bangalore, News, Local-News, Molestation, Criminal Case, Crime, Police, Arrested, National

സംഭവത്തെ കുറിച്ച് യുവതിയുടെ മൊഴി ഇങ്ങനെ:

ഞായറാഴ്ച ഭര്‍ത്താവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് കസവനഹള്ളിയിലെ സ്പോര്‍ട്സ് എന്റര്‍ടൈന്‍മെന്റ് സെന്ററില്‍ പോയി. ഏറെ നേരം അവിടെ വിവിധ കളികളില്‍ ഏര്‍പ്പെട്ടു. ഈ സമയം ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളും തങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. പിന്നീട് ഒരു സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് പോയി. ഭര്‍ത്താവും സുഹൃത്തുക്കളും ബാല്‍ക്കണിയില്‍ സംസാരിച്ചിരിക്കുമ്പോള്‍ താന്‍ കിടക്കുന്നതിനായി ബെഡ്റൂമിലേക്ക് പോയി.

കളിയുടെ ക്ഷീണത്തില്‍ മയങ്ങിപ്പോയിരുന്നു. ഈ സമയം ആരോ തന്റെ വസ്ത്രം അഴിക്കുന്നതായി തോന്നിയതോടെ ഞെട്ടി എഴുന്നേറ്റു. അത് തന്റെ ഭര്‍ത്താവല്ലെന്ന് തിരിച്ചറിഞ്ഞ് ബഹളം വയ്ക്കാന്‍ ശ്രമിച്ചതോടെ അയാള്‍ വായ്പൊത്തിപ്പിടിച്ച് തന്നെ പീഡിപ്പിച്ചു. ഒരുവിധത്തില്‍ കൈതട്ടിമാറ്റി താന്‍ നിലവിളിച്ചു. ഈ സമയം ഭര്‍ത്താവും മറ്റ് സുഹൃത്തുക്കളും ഓടിവന്നെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയതിനാല്‍ അവര്‍ക്ക് കടക്കാനായില്ല.

മറ്റുള്ളവര്‍ വന്നതറിഞ്ഞ് നയന്‍ വേഗം ശുചിമുറിയില്‍ കയറി ഒളിച്ചു. ഈ സമയം താന്‍ മുറി തുറന്നു രക്ഷപ്പെടുകയായിരുന്നു. മറ്റുള്ളവരോട് കാര്യങ്ങള്‍ വിവരിക്കുന്നതിനിടെ നയന്‍ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയില്‍ ഇയാളെ തിങ്കളാഴ്ച രാത്രി അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട് കോടിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ശുചിമുറിയില്‍ പോയ നയന്‍ കിടപ്പുമുറിയില്‍ യുവതി കിടക്കുന്നത് കാണുകയും പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bengaluru techie, 26, arrested for raping friend’s wife after birthday bash, Bangalore, News, Local-News, Molestation, Criminal Case, Crime, Police, Arrested, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal