Follow KVARTHA on Google news Follow Us!
ad

താടി നീട്ടി വളര്‍ത്തിയ വേഷം: ജോലിഭാരത്തിനൊപ്പം സ്‌പോണ്‍സറുടെ ക്രൂരമര്‍ദനങ്ങളും; മരുഭൂമിയില്‍ ആടുജീവിതം നയിക്കുന്ന മലയാളി യുവാവിന്റെ മോചനത്തിനായി വീട്ടുകാര്‍ രംഗത്ത്

കൂട്ടുകാരന്റെ ബന്ധു നല്‍കിയ വിസയില്‍ വിദേശത്ത് എത്തിയ യുവാവിന്റെ ജീവിതം ആടുജീവിതത്തിന് സമാനം. യുവാവിന്റെ മോചനത്തിനായി ഇപ്പോള്‍ ഭാര്യയും News, Kerala, Alappuzha, Ganguly, Sponsor, Family, Police, Friend, Relative, Salary, Visa, A Malayalee man Lives in the Desert
ആലപ്പുഴ: (www.kvartha.com 09.11.2019) കൂട്ടുകാരന്റെ ബന്ധു നല്‍കിയ വിസയില്‍ വിദേശത്ത് എത്തിയ യുവാവിന്റെ ജീവിതം ആടുജീവിതത്തിന് സമാനം. യുവാവിന്റെ മോചനത്തിനായി ഇപ്പോള്‍ ഭാര്യയും മാതാപിതാക്കളും സര്‍ക്കാറിന്റെ സഹായം തേടുകയാണ്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍ഷദാണ് ദുരിതമനുഭവിക്കുന്നത്

വീട്ടുജോലിയെന്ന് പറഞ്ഞ് കൂട്ടുകാരന്റെ ബന്ധു വിസ നല്‍കിയ വിസയില്‍ രണ്ടുവര്‍ഷം മുമ്പാണ് അന്‍ഷാദ് സൗദിയിലെ റിയാദിലെത്തിയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ലഭിച്ചതാകട്ടെ ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലി. പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത ടെന്റില്‍ താമസം. കടുത്ത ജോലിഭാരത്തിനൊപ്പം സ്‌പോണ്‍സറുടെ ക്രൂരമര്‍ദനങ്ങളും.

രക്ഷപ്പെടാനായി ഒരാഴ്ച മുമ്പ് 90 കിലോമീറ്റര്‍ മരുഭൂമിയിലൂടെ നടന്ന് ഒരു പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പക്ഷേ, സ്‌പോണ്‍സറെ വിളിച്ചുവരുത്തി അയാള്‍ക്കൊപ്പം തിരിച്ചയക്കുകയായിരുന്നു പോലീസ്. നരഗജീവിതം അന്‍ഷദിനെ പ്രാകൃതരൂപത്തിലാക്കി.

 News, Kerala, Alappuzha, Ganguly, Sponsor, Family, Police, Friend, Relative, Salary, Visa, A Malayalee man Lives in the Desert

അന്‍ഷദിനെ റിയാദില്‍നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി വാപ്പ ജലാലുദ്ദീനും ഉമ്മ ലൈലയും ഭാര്യ റഷീദയും അധികൃതരുടെ മുന്നില്‍ കേഴുകയാണ്.

റിയാദിലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് ഇന്ത്യന്‍ എംബസിയിലും സൗദി അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

കടംവാങ്ങിയ എണ്‍പതിനായിരം രൂപയ്ക്ക് വിസ സംഘടിപ്പിച്ചാണ് അന്‍ഷദ് സൗദിയിലേക്ക് പോയത്. സൗദി പൗരന്റെ വീട്ടില്‍ അതിഥികള്‍ക്ക് ചായയും പലഹാരവും നല്‍കുന്ന ജോലിയാണെന്ന് വിശ്വസിപ്പിച്ചാണ് കൂട്ടുകാരന്റെ ബന്ധു വിസ നല്‍കിയത്. 2017 ഒക്ടോബര്‍ 18-നാണ് സൗദിയിലെത്തിയത്. അന്‍ഷാദ് പോകുന്ന സമയത്ത് ഭാര്യ റാഷിദ ഗര്‍ഭിണിയായിരുന്നു. രണ്ടുവയസായ മകന്‍ ഉമറുള്‍ ഫാറൂക്കിനിനെ ഇതേവരെ വാപ്പ നേരിട്ട് കണ്ടിട്ടില്ല.

താടി നീട്ടിവളര്‍ത്തിക്കണ്ടാല്‍ തിരിച്ചറിയാത്ത രൂപത്തിലാണിപ്പോള്‍ അന്‍ഷാദെന്ന് ഭാര്യ റാഷിദ പറയുന്നു. രണ്ടുവര്‍ഷമായി ശമ്പളമില്ല. സ്‌പോണ്‍സര്‍ കാണാതെ അന്‍ഷാദ് ഫോണില്‍ വിളിക്കുമ്പോഴാണ് വീട്ടുകാര്‍ വിവരങ്ങള്‍ അറിയുന്നത്. നാലുമാസം മുമ്പാണ് ഭാര്യയെ അവസാനമായി വിളിച്ചത്. സ്‌പോണ്‍സര്‍ ഫോണ്‍ പിടിച്ചുവച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Alappuzha, Ganguly, Sponsor, Family, Police, Friend, Relative, Salary, Visa, A Malayalee man Lives in the Desert