Follow KVARTHA on Google news Follow Us!
ad

മഞ്ചേശ്വരത്ത് ചരിത്ര വിജയം നേടിയ എം സി ഖമറുദ്ദീന് 15 കോടിയുടെ 'ലോട്ടറി'യടിച്ചു!

മഞ്ചേശ്വരത്ത് ചരിത്ര വിജയം നേടിയ എം സി ഖമറുദ്ദീന് 15 കോടിയുടെ 'ലോട്ടറി'യടിച്ചു. റോഡുകളുടെ അറ്റക്കുറ്റപ്പണിക്കായാണ്Thiruvananthapuram, News, Kerala, Road, MLA
തിരുവനന്തപുരം: (www.kvartha.com 07.11.2019) മഞ്ചേശ്വരത്ത് ചരിത്ര വിജയം നേടിയ എം സി ഖമറുദ്ദീന് 15 കോടിയുടെ 'ലോട്ടറി'യടിച്ചു. റോഡുകളുടെ അറ്റക്കുറ്റപ്പണിക്കായാണ് ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടിയ എം സി ഖമറുദ്ദീന് നിയമസഭയിലെ ആദ്യ സബ്മിഷന് പൊതുമരാമത്ത് മന്ത്രിയുടെ വക ലോട്ടറിയെന്നോണം മണ്ഡലത്തിനായി 15 കോടി ലഭിച്ചത്.

മഞ്ചേശ്വരത്തെ പൊട്ടിപ്പൊളിഞ്ഞ ദേശീയപാതയുടെ അറ്റക്കുറ്റപ്പണിക്ക് പണം അനുവദിക്കണമെന്നും രോഗികളേയും കൊണ്ട് കുതിച്ചു ഓടേണ്ട ആംബുലന്‍സുകള്‍ കുഴികള്‍ താണ്ടുന്നതിന് മണിക്കുറുകള്‍ വേണ്ടിവരുന്നതായും റോഡ് മാര്‍ഗമുള്ള മംഗലാപുരത്തേക്കുള്ള ഏക പാതയുടെ ദുരിതക്കാഴ്ചകളും വരച്ചു കാട്ടിയുമായിരുന്നു ഖമറുദ്ദീന്‍ സങ്കടകരമായ സബ്മിഷന്‍ അവതരിപ്പിച്ചത്.

സബ്മിഷനുള്ള മറുപടിയില്‍ ഖമറുദ്ദീന് അവാര്‍ഡ് നല്‍കുന്നതായി പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. മണ്ഡലത്തിലെ ദേശീയപാതയുടെ രണ്ട് റീച്ചുകളിലെ അറ്റക്കുറ്റ പണിക്കായി എട്ടും ഏഴും കോടി രൂപ വിതം 15 കോടി രൂപ അനുവദിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ 'അവാര്‍ഡ്' പ്രഖ്യാപനം. രണ്ട് റീച്ചുകളുടേയും അറ്റക്കുറ്റ പണികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Thiruvananthapuram, News, Kerala, Road, MLA, 15 crore for M C Khamarudheen

കാസര്‍കോട് സ്വദേശിയായ ഷെരീഫിനാണ് അറ്റക്കുറ്റ പണികള്‍ക്കുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. ദേശീയപാത നിര്‍മാണത്തിനായി ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത് 700 കോടി രൂപയാണ്. നാലുവരി പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് എംഎല്‍എ ഉള്‍പ്പെടെ എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനം വേണമെന്നും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Road, MLA, 15 crore for M C Khamarudheen