Follow KVARTHA on Google news Follow Us!
ad

ശബരിമല ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പമ്പയില്‍ നിന്ന് Sabarimala Temple, Sabarimala-Verdict, News, Religion, Women, Police, Kerala, Trending
പമ്പ: (www.kvartha.com 16.11.2019) ശബരിമല ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയച്ചത്. ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന യുവതികളെ കണ്ടപ്പോള്‍ സംശയം തോന്നിയ പോലീസ് ഇവരുടെ പ്രായം പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചുപോകാന്‍ നിര്‍ദേശിച്ചു. ഇതോടെ യാതൊരു എതിര്‍പ്പുകളും കൂടാതെ ഇവര്‍ മടങ്ങുകയായിരുന്നു.

സ്ത്രീകളെ ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ പ്രായം വ്യക്തമായതിന് പിന്നാലെ ശബരിമലയിലേക്ക് പോകാന്‍ കഴിയില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഇതോടെ സംഘം നിലയ്ക്കലിലേക്ക് മടങ്ങി. സംഘത്തിലെ മറ്റുള്ളവര്‍ സന്നിധാനത്തേക്ക് പോയി. പമ്പയില്‍ സ്ത്രീകളായ ഭക്തരുടെ മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷമാണ് മലകയറാന്‍ പോലീസ് അനുവദിക്കുന്നത്. എന്നാല്‍ മറ്റു നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

10 young women arrive for Sabarimala darshan; police sent them back from Pampa, Sabarimala Temple, Sabarimala-Verdict, News, Religion, Women, Police, Kerala, Trending

സുപ്രീംകോടതിവിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതി പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നിലയ്ക്കല്‍ വരെയാണ് തീര്‍ത്ഥാടകവാഹനം അനുവദിച്ചിട്ടുള്ളത്. നിലയ്ക്കലില്‍ വാഹനം പാര്‍ക്കുചെയ്ത് നിലയ്ക്കല്‍-പമ്പ കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വീസില്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയിലെത്താം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 10 young women arrive for Sabarimala darshan; police sent them back from Pampa, Sabarimala Temple, Sabarimala-Verdict, News, Religion, Women, Police, Kerala, Trending.