Follow KVARTHA on Google news Follow Us!
ad

ചെറുപ്രാണി കാലില്‍ കടിച്ചു, മണിക്കൂറുകള്‍ക്കകം മുറിവ് വലുതായി വീര്‍ത്ത് പൊട്ടി; സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി യുവതി

സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെയാണ് അജ്ഞാതമായ ഒരു ചെറുപ്രാണി യുവതിയുടെ ഇടത് കാലില്‍ കടിച്ചത്. ഇടത് കാലില്‍ എന്തോ ഒന്ന് കുത്തുന്നത് പോലെ News, World, Women, hospital, Father, Dead, Cancer, Emergency, Leg, Vacation, Spider, Mosquito, Mental Shock, While Swimming in the Swimming Pool, the Young Bite Hit his Leg
ബെനിഡോം: (www.kvartha.com 23.10.2019) സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെയാണ് അജ്ഞാതമായ ഒരു ചെറുപ്രാണി യുവതിയുടെ ഇടത് കാലില്‍ കടിച്ചത്. ഇടത് കാലില്‍ എന്തോ ഒന്ന് കുത്തുന്നത് പോലെ യുവതിയ്ക്ക് അനുഭവപ്പെട്ടെങ്കിലും അവര്‍ കാര്യമാക്കിയില്ല. അവധിയാഘോഷിക്കുന്നതിനായി സഹോദരിയോടൊപ്പം ബെനിഡോര്‍മിലെത്തിയ 41 കാരിയായ ഫെയ് വില്‍കസിനാണ് ആ യാത്ര തീരനഷ്ടവും വേദനയും സമ്മാനിച്ചത്.

News, World, Women, hospital, Father, Dead, Cancer, Emergency, Leg, Vacation, Spider, Mosquito, Mental Shock, While Swimming in the Swimming Pool, the Young Bite Hit his Leg

കുളിച്ച് കഴിഞ്ഞ് കാലില്‍ നോക്കിയപ്പോള്‍ ഒരു ചുവന്ന പാടാണ് അവര്‍ക്ക് കാണാനായത്. കുറച്ച് കഴിയുമ്പോള്‍ തനിയെ മാറുമെന്ന് കരുതി ആ പാടിനെ അവര്‍ അത്ര കാര്യമാക്കി എടുത്തിരുന്നില്ല. എന്നാല്‍ രാത്രി 11 മണി കഴിഞ്ഞപ്പോള്‍ കാലില്‍ നീര് കൂടി വരുന്നതായി വില്‍കസിന് തോന്നി. നിമിഷങ്ങള്‍ കഴിയുന്തോറും നീര് കൂടുകയും കാല്‍ വീര്‍ത്ത് തൊലി പൊട്ടുകയും ചെയ്തു. ഉടന്‍ തന്നെ അവര്‍ റോയല്‍ സര്‍റെ ആശുപത്രിയില്‍ എത്തുകയും ചെയ്തു.

ആശുപത്രിയിലെത്തിയതോടെയാണ് അവര്‍ക്ക് താന്‍ നേരിട്ടിരിക്കുന്ന അവസ്ഥയുടെ തീവ്രതയെക്കുറിച്ച് ബോധ്യം വന്നത്. എന്നാല്‍ യുവതിയുടെ കാല്‍ കണ്ടതോടെ സെല്ലുലൈറ്റിസ് എന്ന ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധ മാറിയില്ലെങ്കില്‍ കാല്‍ മുറിച്ചു മാറ്റേണ്ട അവസ്ഥയിലാണുള്ളതെന്നും ആശുപത്രിയില്‍ എത്തിയിരുന്നില്ലെങ്കില്‍ വില്‍ക്‌സ് 24 മണിക്കൂറിനുള്ളില്‍ മരിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവരെ ഉടനെ തന്നെ തീവ്രപരിചരണത്തില്‍ പ്രവേശിപ്പിക്കുകയും ഏഴ് വ്യത്യസ്ത ആന്റിബയോട്ടിക്കുകള്‍ നല്‍കുകയും ചെയ്തു.

മുറിവുകളിലൂടെ ബഗുകള്‍ രക്തത്തില്‍ പ്രവേശിക്കുമ്പോഴാണ് ബാക്ടീരിയ അണുബാധ ഉണ്ടാകുന്നത്. ചര്‍മത്തിലെ ഹൈപ്പോഡെര്‍മിസ് പാളിയിലുണ്ടാകുന്ന ബാക്ടീരിയയാണ് സ്‌ട്രെപ്‌റ്റോകോക്കസ്.

പൊള്ളിയതുപോലുള്ള മുറിവിലൂടെ ബാക്ടീരിയ ശരീരത്തിന് അകത്തുകടക്കുന്നു. നീര്‍ക്കെട്ട്, ചുവപ്പുനിറം, വേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പിന്നീട് മഞ്ഞനിറത്തിലുള്ള പഴുപ്പ് കണ്ടുതുടങ്ങും. ലിവര്‍ സിറോസിസ്, പ്രമേഹം എന്നീ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരില്‍ ഈ രോഗം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.

ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് അടുത്തിടെ വില്‍ക്സിന്റെ പിതാവ് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ താനും സഹോദരിയും ആകെ തളര്‍ന്നു പോയിരുന്നുവെന്നും സഹോദരിയെ പഴയത് പോലെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് അവധിക്കാലം ആഘോഷിക്കാനായി ബെനിഡോര്‍മില്‍ എത്തിയതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ അവധിക്കാലം ദുരനുഭവമാണ് നല്‍കിതെന്നും നാല് മാസത്തിന് ശേഷം കാലിലെ അണുബാധയില്‍ നിന്ന് മുക്തമായിട്ടുണ്ടെങ്കിലും താന്‍ ഇപ്പോഴും മാനസികാഘാതത്തില്‍ നിന്നും മുക്തയായിട്ടില്ലെന്നും അവര്‍ പറയുന്നു. ചിലന്തിയോ കൊതുകോ ഇതില്‍ ഏതോ ഒന്നാണ് കടിച്ചതെന്നാണ് താന്‍ കരുതുന്നതെന്നും കാലുകള്‍ ശരിയായെങ്കിലും മാനസികമായി ശരിയാകാന്‍ ഇനിയും സമയമെടുക്കുമെന്നും വില്‍ക്സ് പറഞ്ഞു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Women, hospital, Father, Dead, Cancer, Emergency, Leg, Vacation, Spider, Mosquito, Mental Shock, While Swimming in the Swimming Pool, the Young Bite Hit his Leg