Follow KVARTHA on Google news Follow Us!
ad

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തുചെയ്യും? ഫയര്‍ഫോഴ്സ് ജീവനക്കാരന്റെ വീഡിയോ വൈറലാവുന്നു

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തുചെയ്യും? ഇതിന് കൃത്യമായ വിശദീകരണമടങ്ങിയ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയാല്‍ അതുവഴിThiruvananthapuram, News, Kerala, Health, Food, Video
തിരുവനന്തപുരം: (www.kvartha.com 20.10.2019) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തുചെയ്യും? ഇതിന് കൃത്യമായ വിശദീകരണമടങ്ങിയ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തൊണ്ടയില്‍ ഖരപദാര്‍ത്ഥങ്ങള്‍ കുടുങ്ങിയാല്‍ ശ്വാസതടസം അനുഭവപ്പെട്ട് മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പ്രഥമശ്രുശ്രൂഷ നല്‍കേണ്ടത് എന്നതിനെ കുറിച്ചാണ് വീഡിയോയില്‍ പരാമര്‍ശിക്കുന്നത്.

എന്തെങ്കിലും വസ്തു തൊണ്ടയില്‍ കുടുങ്ങിയാല്‍ ഭാഗികമായി ശ്വാസതടസമുണ്ടാകാനും പൂര്‍ണ്ണമായി ശ്വാസതടസം നേരിടാനും സാധ്യതയുണ്ട്. ഈ അവസ്തയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നതിനെ കുറിച്ച് വളരെ വ്യക്തതയോടെയാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്. മുതിര്‍ന്നവര്‍ക്കായാലും കുട്ടികള്‍ക്കായാലും ഇത്തരത്തിലുള്ള അപകടങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സമയോചിതമായ ഇടപെടുകളിലൂടെ അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന സന്ദേശവും വീഡിയോ നല്‍കുന്നു.

Thiruvananthapuram, News, Kerala, Health, Food, Video, What to do if the food gets stuck in the throat?



ഫയര്‍ഫോഴ്സ് ജീവനക്കാരനക്കാരനായ എ പി പ്രജിന്‍ പ്രകാശിന്റെ 'ഡയല്‍ 101' എന്ന ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റാണ് ശ്രദ്ധേയമായത്. ലളിതമായും വളരെ കൃത്യതയോടെയും അവതരിപ്പിച്ചിരിക്കുന്ന വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എഡിറ്റ് ചെയ്യ്തതും പ്രജിന്‍ തന്നെയാണ്. ഓഫീസിലെ ഒഴിവു സമയങ്ങളില്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് സമൂഹത്തിന് പ്രയോജനപ്പെടുന്ന വീഡിയോകളാണ് അദ്ദേഹം ചെയ്യുന്നത്. വളരെ കുറച്ച സമയം കൊണ്ടുതന്നെ നിരവധി പേരാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും.

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയ ഘട്ടങ്ങളില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രാന്തരാവുന്നവര്‍ക്ക് വലിയ ഉപകാരമായിരിക്കും ഈ വീഡിയോ നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Health, Food, Video, What to do if the food gets stuck in the throat?