Follow KVARTHA on Google news Follow Us!
ad

അപകടത്തില്‍പെട്ട് മരണവെപ്രാളത്തില്‍ പുളയുന്ന പാമ്പിനെ തന്റെ വായോട് ചേര്‍ത്ത് വച്ച് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് വാവ സുരേഷ്

അപകടത്തില്‍പെട്ട് മരണവെപ്രാളത്തില്‍ പുളയുന്ന പാമ്പിനെ Thiruvananthapuram, News, Snake, Injured, Kerala, Video,
തിരുവനന്തപുരം: (www.kvartha.com 04.10.2019) അപകടത്തില്‍പെട്ട് മരണവെപ്രാളത്തില്‍ പുളയുന്ന പാമ്പിനെ തന്റെ വായോട് ചേര്‍ത്ത് വച്ച് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് വാവ സുരേഷ്. തിരുവനന്തപുരത്ത് നിന്ന് വെമ്പായം പോകുന്ന വഴിയില്‍ കാവട് എന്ന സ്ഥലത്ത് വീടിനോട് ചേര്‍ന്ന് ഗ്യാസ് സ്റ്റൗ സര്‍വീസ് നടത്തുന്ന ഒരു കടയിലാണ് പാമ്പുണ്ടെന്ന് പറഞ്ഞ് വാവയെ വിളിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടു. അപകടത്തില്‍പ്പെട്ട പാമ്പാണ്. മരണ വെപ്രാളത്തില്‍ പുളയുന്നത് കണ്ട് വാവയ്ക്ക് വിഷമമായി. പരിശോധനയില്‍ ദേഹത്ത് പരിക്കുകള്‍ ഒന്നും തന്നെ ഇല്ല. തുടര്‍ന്ന് പാമ്പിനെ രക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.

 Vava Suresh caught snake, Thiruvananthapuram, News, Snake, Injured, Kerala, Video

പാമ്പിന് തന്റെ വായ് വെച്ച് കൃത്രിമ ശ്വാസം നല്‍കിയത് അവിടെ നിന്നവര്‍ക്കും പുതിയൊരു അനുഭവമായിരുന്നു. ഇപ്പോള്‍ കാട്ടുപാമ്പുകളുടെ ഇണചേരല്‍ സമയമാണെന്ന് വാവ പറഞ്ഞു. ഇണചേര്‍ത്തതിന് ശേഷം ഒരു പാമ്പ് മറ്റൊരു പാമ്പിനെ ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷണമാക്കാറുണ്ട്. അവിടെ കൂടി നിന്നവരും പറഞ്ഞു ഒരു പാമ്പ് കൂടി അവിടെ കണ്ടെന്ന്. ഉടന്‍ തന്നെ വാവ തിരച്ചില്‍ ആരംഭിച്ചു. കുറച്ച് സമയത്തിനകം അടുത്ത പാമ്പിനെയും പിടികൂടി. എന്നാല്‍ തന്നെ പിടികൂടിയതിന്റെ എല്ലാം ദേഷ്യവും അത് വാവക്ക് നേരെ കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vava Suresh caught snake, Thiruvananthapuram, News, Snake, Injured, Kerala, Video.