Follow KVARTHA on Google news Follow Us!
ad

അവര്‍ രാജ്യത്തെ വിഭജിക്കും; ആര്‍ എസ് എസിനെ നിരോധിക്കണമെന്ന് സിഖ് ഉന്നത സമിതി

എസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അത് രാജ്യത്തെ വിഭജിക്കുന്നതിലേക്ക് നയിക്കുമെന്ന് അകാല്‍ തക്ത് നേതാവ് ഗിയാനി ഹര്‍പ്രീത് സിങ് News, National, India, RSS, Sikh, Journalist, Chandigarh, They shall Divide the Country; Sikh High Committee Against to RSS
ചണ്ഡീഗഢ്: (www.kvartha.com 15.10.2019) എസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അത് രാജ്യത്തെ വിഭജിക്കുന്നതിലേക്ക് നയിക്കുമെന്ന് അകാല്‍ തക്ത് നേതാവ് ഗിയാനി ഹര്‍പ്രീത് സിങ് അഭിപ്രായപ്പെട്ടു. പ്രവര്‍ത്തകരെ നിരോധിക്കണമെന്നും അമൃത്സറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അകാല്‍ തക്ത് നേതാവ് പറഞ്ഞു.

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമെന്ന് വിശേഷിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി മറ്റൊരു സിഖ് നേതാവും രംഗത്ത് വന്നിരുന്നു.

News, National, India, RSS, Sikh, Journalist, Chandigarh, They shall Divide the Country; Sikh High Committee Against to RSS

ആര്‍ എസ് എസിനെ നിര്‍ബന്ധമായും നിരോധിക്കണം. അവര്‍ രാജ്യത്തെ വിഭജിക്കുകയാണ്. ആര്‍ എസ് എസ് നേതാക്കളുടെ പ്രസ്താവനകളൊന്നും രാജ്യതാത്പര്യം മുന്‍നിര്‍ത്തിയുള്ളതല്ല. ആര്‍ എസ് എസ് രാജ്യത്തെ നശിപ്പിക്കും- ഗിയാനി ഹര്‍പ്രീത് സിങ് വിശദീകരിച്ചു.

കഴിഞ്ഞയാഴ്ച സിഖ് വിഭാഗത്തില്‍പ്പെട്ട ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഗോബിന്ദ് സിങ് ലോംഗോവാളാണ് ആര്‍ എസ് എസിനെതിരെ രംഗത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, RSS, Sikh, Journalist, Chandigarh, They shall Divide the Country; Sikh High Committee Against to RSS