Follow KVARTHA on Google news Follow Us!
ad

തെരുവുനായ കടിച്ച് തല പൊളിച്ച വയോധികയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

തെരുവുനായ കടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികയെ തിരിഞ്ഞുനോക്കാതെ അധികൃതര്‍ Kerala, News, Kannur, Dog, attack, Injured, Medical College, Kozhikode, The old women who had attacked by the dog was transferred to Kozhikode medical college
കണ്ണൂര്‍: (www.kvartha.com 17.10.2019) തെരുവുനായ കടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികയെ തിരിഞ്ഞുനോക്കാതെ അധികൃതര്‍. തെരുവുനായ തലയോട്ടി കടിച്ചു പൊട്ടിച്ച വീട്ടമ്മയുടെ നില ഗുരുതരമായി തുടരുകയാണ്. വെള്ളോറ കോയിപ്രയിലെ മുരിക്കാല്‍ ഹൗസില്‍ എം അശോകന്റെ ഭാര്യ മീനാക്ഷിക്കാണ് (62) നായയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

കഴിഞ്ഞദിവസം രാവിലെ വീട്ടില്‍ മുറ്റമടിച്ചുകൊണ്ടിരിക്കെ പുറകില്‍നിന്നും വന്ന നായ മീനാക്ഷിയുടെ കൈയില്‍ കടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. ഇതിനിടയില്‍ തറയിലേക്ക് വീണ മീനാക്ഷിയുടെ തലയിലും കടിച്ച് മുറിവേല്‍പിച്ചു.

ബഹളം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും തെരുവ് നായ ഓടി രക്ഷപ്പെട്ടിരുന്നു. അബോധാവസ്ഥയിലായ മീനാക്ഷിയെ ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചു. അടര്‍ന്ന് തൂങ്ങിയ നിലയിലായ തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്യുകയായിരുന്നു.

കടുത്ത വേദനയും ക്ഷീണവും വര്‍ധിച്ച മീനാക്ഷിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തുവെങ്കിലും സാമ്പത്തിക പ്രയാസം കാരണം ബുദ്ധിമുട്ടിയ ബന്ധുക്കള്‍ ആദ്യം പഞ്ചായത്ത് അധികൃതരെയും വനംവകുപ്പിനെയും സമീപിച്ചെങ്കിലും സാമ്പത്തിക സഹായം ചെയ്യാനാവില്ലെന്ന നിലപാടറിയിക്കുകയായിരുന്നു. പിന്നീട് മീനാക്ഷിയെ കാണാന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിയ എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യഭാമ ചെറിയ തുക ബന്ധുക്കള്‍ക്ക് കൈമാറി ബാക്കി പിന്നെ ഭരണസമിതിയുമായി ആലോചിച്ച് നല്‍കാമെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, Dog, attack, Injured, Medical College, Kozhikode, The old women who had attacked by the dog was transferred to Kozhikode medical college