Follow KVARTHA on Google news Follow Us!
ad

പോലീസുകാരന്റെ അമ്മയുടെ സ്വര്‍ണവള അടിച്ചുമാറ്റിയ ഹോംനഴ്സിനെ പിടികൂടി

പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അമ്മയുടെ സ്വര്‍ണവളയില്‍നിന്നും Kerala, News, Kannur, pariyaram, Police Station, Robbery, Gold, The homenurse who stole the Gold of CP Officer's mother, was captured
കണ്ണൂര്‍: (www.kvartha.com 22.10.2019) പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അമ്മയുടെ സ്വര്‍ണവളയില്‍നിന്നും ഒരു ഭാഗം പൊട്ടിച്ചെടുത്ത ഹോംനഴ്സ് കുടുങ്ങി. പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും കഴിഞ്ഞദിവസമാണ് പയ്യന്നൂര്‍ കൊഴുമ്മല്‍ സ്വദേശിനിയായ ഹോം നഴ്സ് സ്വര്‍ണം മോഷ്ടിച്ചത്.

നേരത്തെതന്നെ പൊട്ടിയ സ്വര്‍ണവള ഷെല്‍ഫിന് മുകളില്‍ സൂക്ഷിച്ചിരുന്നു. ഇതറിയാവുന്ന സ്ത്രീ വീട്ടുകാര്‍ പുറത്തുപോയപ്പോള്‍ അതില്‍നിന്നും അരപവനോളം പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്നീട് വള പരിശോധിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഹോംനഴ്സിനെ ചോദ്യം ചെയ്തെങ്കിലും ഇവര്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം പോലീസില്‍ വിവരം അറിയിച്ചു. ഇന്നലെ ഹോംനഴ്സിനെ എസ് ഐ ബാബുമോന്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

പൊട്ടിച്ചെടുത്ത വള തുണിയില്‍ സൂക്ഷിച്ചുവെക്കുകയായിരുന്നു. പോലീസ് എത്തുമെന്നുറപ്പായപ്പോള്‍ പൊട്ടിച്ചെടുത്ത വളയുടെ കഷ്ണം ശുചിമുറിയിലെ ക്ലോസറ്റിലിട്ട് വെള്ളം ഒഴിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഹോംനഴ്സിനെ ഏര്‍പ്പാടാക്കി നല്‍കിയ ഏജന്‍സിയുടെ ആളുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ വില പോലീസ് ഉദ്യോഗസ്ഥന് നല്‍കി പ്രശ്നം പരിഹരിക്കുകയുമായിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് പരാതി ഇല്ലാത്തതിനാല്‍ പോലീസ് ഹോംനഴ്സിനെ താക്കീത് ചെയ്ത് വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, pariyaram, Police Station, Robbery, Gold, The homenurse who stole the Gold of CP Officer's mother, was captured