Follow KVARTHA on Google news Follow Us!
ad

എട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഴു കൊലപാതകങ്ങള്‍; കൊടും ക്രൂരതകള്‍ക്ക് പിന്നില്‍ മന്ത്രവാദത്തിന്റെ മറയും; രാജ്യത്തെ ആദ്യത്തെ സയനൈഡ് കില്ലര്‍ കെമ്പമ്മയെ കുറിച്ച് കേട്ടിട്ടുണ്ടോ?

രാജ്യത്തെ ആദ്യത്തെ സയനൈഡ് കില്ലര്‍ കെമ്പമ്മയെ കുറിച്ച് കേട്ടിട്ടുണ്ടോ? സയനൈഡ് മല്ലിക എന്ന കെഡി കെമ്പമ്മയുടെ News, Kerala, National, Killed, Murder, Police, Case, Crime, Jail, Karnataka, Controversy, story about cyanide mallika; the first cyanide killer
ബംഗളൂരു: (www.kvartha.com 11.10.2019) രാജ്യത്തെ ആദ്യത്തെ സയനൈഡ് കില്ലര്‍ കെമ്പമ്മയെ കുറിച്ച് കേട്ടിട്ടുണ്ടോ? സയനൈഡ് മല്ലിക എന്ന കെഡി കെമ്പമ്മയുടെ ജീവിതം കൂടത്തായിയിലെ ജോളിയുടെ കൊലപാതക പരമ്പരകള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ കെമ്പമ്മയും കൂടത്തായിയില്‍ ജോളിയും കൊടും ക്രൂരതകള്‍ ചെയ്തത് പണത്തിനും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടിയാണ്. രണ്ടുപേരും കൊലപാതകങ്ങള്‍ നടത്താന്‍ ഉപയോഗിച്ചത് സയനൈഡ് എന്ന മാരക വിഷാംശവും.

News, Kerala, National, Killed, Murder, Police, Case, Crime, Jail, Karnataka, Controversy, story about cyanide mallika; the first cyanide killer


രാജ്യത്തെ ആദ്യത്തെ സയനൈഡ് കില്ലറാണ് കെമ്പമ്മ. കര്‍ണാടകത്തിലെ കഗ്ഗാലിപുര സ്വദേശിയായിരുന്നു. സാമ്പത്തിക ബാധ്യത വന്നതോടെ വീട്ടില്‍ നിന്ന് പുറത്തായ കെമ്പമ്മ പിന്നീട് പല ജോലികള്‍ ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. കൂട്ടത്തില്‍ സ്വര്‍ണപ്പണിക്കാരന്റെ സഹായിയായും നിന്നു. 1999 മുതല്‍ തുടര്‍ച്ചയായ 8 വര്‍ഷത്തില്‍ ഏഴുപേരെയാണ് അവര്‍ സയനൈഡ് നല്‍കി കൊന്നത്. അതില്‍ ആറു കൊലപാതകങ്ങളും തെളിയിക്കപ്പെട്ടു. കേരളത്തില്‍ കൂടത്തായിയിലെ ജോളി 14 വര്‍ഷത്തിനിടെയാണ് ആറുപേരെ കൊലപ്പെടുത്തിയത്.

ബംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് കെമ്പമ്മ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്. വെള്ളത്തില്‍ സയനൈഡ് കലക്കി നല്‍കിയാണ് ഈ കൊടും ക്രൂരതകള്‍ ചെയ്തത്. എല്ലാറ്റിനും പിറകില്‍ മന്ത്രവാദത്തിന്റെ മറയും ഉണ്ടായിരുന്നു.

ശാരീരിക മാനസിക അവശതകള്‍ നേരിടുന്നവര്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ അവരെ തന്ത്രപൂര്‍വം വരുതിയിലാക്കും. പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും പിന്നീട് മന്ത്രവാദത്തിന് ശേഷം പ്രതിവിധി ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്യും. കാര്യങ്ങള്‍ തന്റെ വരുതിയില്‍ ആയ ശേഷം പൂജകള്‍ ചെയ്യാന്‍ സാഹചര്യമൊരുക്കി ഇരകളെ എത്തിക്കും. ശേഷം വെള്ളത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവരും. പിന്നീട് മറ്റേതെങ്കിലും താവളത്തിലേക്ക് ചുവടുമാറ്റം. ഇതായിരുന്നു കെമ്പമ്മയുടെ കൊലപാതക രീതി. ഓരോ കൊലപാതകവും നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ഒരു തെളിവും ബാക്കിവെക്കാതെ രക്ഷപ്പെട്ടിരുന്ന സയനൈഡ് മല്ലിക അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഒരു അത്ഭുതമായിരുന്നു.

News, Kerala, National, Killed, Murder, Police, Case, Crime, Jail, Karnataka, Controversy, story about cyanide mallika; the first cyanide killer

മമതാ രാജനായിരുന്നു (1999 ഒക്ടോബര്‍ 30 ന്) കെമ്പമ്മയുടെ ആദ്യ ഇര. 2007-ല്‍ രേണുകയെന്ന 34-കാരിയായിരുന്നു അവസാനത്തെ ഇര. 2007 ഒക്ടോബറിനും ഡിസംബറിനും മധ്യേയാണ് ഇവര്‍ അഞ്ചു സ്ത്രീകളെ കൊലപ്പെടുത്തിയത്. വിവാഹത്തിനണിഞ്ഞ മുഴുവന്‍ സ്വര്‍ണവും ധരിച്ച് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ അവസാന ഇരയായ രേണുകയോട് കെമ്പമ്മ ആവശ്യപ്പെട്ടു. തുടര്‍ന്ന് രേണുകയെ കൊന്ന് സ്വര്‍ണവുമായി മുങ്ങി. ഈ സ്വര്‍ണം വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത്.

കൂടത്തായിയിലെ അരുംകൊലകളുടെ വര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ സയനൈഡ് മല്ലികയെന്ന കെഡി കെമ്പമ്മയുടെ കൊലപാതക കഥകളും പ്രചരിക്കുകയാണ്. കര്‍ണാടകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപെട്ട ആദ്യത്തെ വനിതയെന്ന കുപ്രസിദ്ധിയും ഇവരുടെ പേരിലാണ്. പരപ്പന അഗ്രഹാര ജയിലിലാണ് കെമ്പമ്മ എന്ന സയനൈഡ് മല്ലികയിപ്പോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, National, Killed, Murder, Police, Case, Crime, Jail, Karnataka, Controversy, story about cyanide mallika; the first cyanide killer