Follow KVARTHA on Google news Follow Us!
ad

മഴ കനത്തു; മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറക്കും; നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

വൃഷ്ടി പ്രദേശത്ത് മഴ ശക്തിപ്പെട്ടതോടെ മലമ്പുഴKerala, Palakkad, News, Dam, Rain, Alerts, River, Peoples, Shutters of Malampuzha dam to open friday
പാലക്കാട്: (www.kvartha.com 18.10.2019) വൃഷ്ടി പ്രദേശത്ത് മഴ ശക്തിപ്പെട്ടതോടെ മലമ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ വെള്ളിയാഴ്ച്ച ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായി. രാവിലെ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറക്കും. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ വെള്ളിയാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Palakkad, News, Dam, Rain, Alerts, River, Peoples, Shutters of Malampuzha dam to open friday