Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് നവംബറില്‍ അറിഞ്ഞേക്കും; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കുന്ന സാഹചര്യത്തില്‍ അതിനുമുമ്പേ വിധി പുറപ്പെടുവിക്കാന്‍ തിരക്കിട്ട നീക്കം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പഴയ വിജ്ഞാപനം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

ഏറെ വിവാദമായ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അടുത്ത മാസം പകുതിയോടെ അന്തിമ വിധി വരുമെന്ന് സൂചന. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ New Delhi, News, Sabarimala, Supreme Court of India, National, Sabarimala woman issue is likely to be verdict before the retirement of Chief Justice Ranjan Gogoi.
ന്യൂഡല്‍ഹി: (www.kvartha.com 15.10.2019) ഏറെ വിവാദമായ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അടുത്ത മാസം പകുതിയോടെ അന്തിമ വിധി വരുമെന്ന് സൂചന. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ അതിന് മുമ്പേ വിധി പറയാനാണ് ഭരണ ഘടനാ ബഞ്ച് നീക്കം നടത്തുന്നത്. ഇതേ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പഴയ വിജ്ഞാപനം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ശബരിമല യുവതിപ്രവേശനത്തെ വിലക്കിക്കൊണ്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പഴയ വിജ്ഞാപനമാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ നിര്‍ണായക രേഖയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ വിജ്ഞാപനം. 1955 ലും 1956 ലും ഇറക്കിയ വിജ്ഞാപനങ്ങള്‍ കോടതിക്ക് കൈമാറി.

സംസ്ഥാന സര്‍ക്കാരിനോടായിരുന്നു ഈ രേഖകള്‍ കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ വിജ്ഞാപനങ്ങളുടെ പൂര്‍ണരൂപം ഇല്ലെന്ന് കോടതിയെ അറിയിച്ചതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിക്ക് രേഖകള്‍ കൈമാറിയത്. പൂജ അവധിക്ക് കോടതി പിരിയുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ വിജ്ഞാപനങ്ങളുടെ പകര്‍പ്പ് കോടതിക്ക് ലഭിച്ചതായാണ് സൂചന.

ശബരിമല യുവതി പ്രവേശനത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഏറ്റവും അധികം ഉദ്ധരിച്ചിരുന്നത് ഈ രേഖകളായിരുന്നു. ഈ വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ജഡ്ജസ് ലൈബ്രറി ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ട്.

ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടന ബെഞ്ചില്‍ പുതുതായി ഉള്‍പ്പെട്ട അംഗം ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.



SUMMERY: The Sabarimala woman is likely to be sentenced before the retirement of Chief Justice Ranjan Gogoi. There are reports that the Chief Justice of Travancore Devaswom Board has blocked the entry of Sabarimala youth. The notification issued by the Travancore Devaswom Board was handed over to the court in 1955 and 1956.

Keywords: New Delhi, News, Sabarimala, Supreme Court of India, National, Sabarimala woman issue is likely to be verdict before the retirement of Chief Justice Ranjan Gogoi.