Follow KVARTHA on Google news Follow Us!
ad

സ്വര്‍ണ്ണഖനിക്ക് സമീപമുള്ള ഡാം തകര്‍ന്നു; 15 മരണം

റഷ്യയില്‍ സ്വര്‍ണ്ണഖനിക്ക് സമീപമുള്ള ഡാം തകര്‍ന്ന് 15 മരണംWorld, Russia, News, Dam, Death, Moscow, Gold Mine, Russia dam collapse at Siberia gold mine kills 15
മോസ്‌കോ: (www.kvartha.com 19.10.2019) റഷ്യയില്‍ സ്വര്‍ണ്ണഖനിക്ക് സമീപമുള്ള ഡാം തകര്‍ന്ന് 15 മരണം. സൈബീരിയന്‍ പ്രവിശ്യയിലെ ക്രാസ്‌നോയാര്‍സ്‌ക് മേഖലയിലാണ് സംഭവം. അപകടത്തില്‍ 13 പേരെ കാണാതാവുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

സ്വര്‍ണ ഖനിയോട് ചേര്‍ന്നുള്ള ഡാമാണ് തകര്‍ന്നത്. ഖനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു. സംഭരണശേഷിയിലധികം വെള്ളം ഡാമിലേക്ക് ഒഴുകിയെത്തിയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ദുരന്തബാധിതര്‍ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Russia, News, Dam, Death, Moscow, Gold Mine, Russia dam collapse at Siberia gold mine kills 15