Follow KVARTHA on Google news Follow Us!
ad

നവജാത ശിശുവില്‍പനയ്ക്കായി റാക്കറ്റ്: വടക്കേ മലബാറില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കുഞ്ഞുങ്ങളെ കടത്തുന്നു

കുടുംബങ്ങളിലെ ദാരിദ്യം മുതലെടുത്ത് കുഞ്ഞുങ്ങളെ പണം കൊടുത്ത്Family, News, Child, Parents, Police, Case, Kerala,
കണ്ണൂര്‍: (www.kvartha.com 12.10.2019) കുടുംബങ്ങളിലെ ദാരിദ്യം മുതലെടുത്ത് കുഞ്ഞുങ്ങളെ പണം കൊടുത്ത് വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്ന വന്‍ റാക്കറ്റ് കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ സജീവമാകുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരിലെ മലയോര പ്രദേശമായ ഇരിക്കൂറില്‍ ദമ്പതികള്‍ വിറ്റ രണ്ടു വയസുള്ള പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് മോചിപ്പിച്ചിരുന്നു.

Racket for new born increased,Family, News, Child, Parents, Police, Case, Kerala

മാതാപിതാക്കള്‍ പണം വാങ്ങിയതിനു ശേഷമാണ് കുട്ടിയെ വിറ്റത്. ഈ വിവരം പുറത്തായതിനെ തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടത്. ദമ്പതികള്‍ക്കെതിരെ ഇരിക്കൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 'പണം വാങ്ങി മൈസൂരിലെ ഒരു കുടുംബത്തിനാണ് പെണ്‍കുട്ടിയെ വിറ്റത്. കുട്ടികളെ കടത്തുന്ന സംഘത്തിലെ ചിലരാണ് വന്‍തുക കമ്മിഷന്‍ വാങ്ങി ഇടനിലക്കാരായി നിന്നത്.

വെല്‍ഫെയര്‍ കമ്മിറ്റി മോചിപ്പിച്ച കുഞ്ഞ് ഇപ്പോള്‍ തളിപ്പറമ്പ് പട്ടുവം ശിശുഭവനിലാണ് ഉള്ളത്. നേരത്തെ പയ്യന്നൂരില്‍ ഒരു ഡോക്ടര്‍ ഇടനിലക്കാരായി നിന്ന് ദമ്പതികള്‍ കുരുന്നിനെ വിറ്റ സംഭവം പുറത്തറിഞ്ഞത് വന്‍ വിവാദമായിരുന്നു' . ''ഇതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയും ചെയ്തിരുന്നു. വടക്കേമലബാറിലെ മലയോര മേഖലകളില്‍ പ്രളയം കാര്‍ഷിക മേഖലയെ തകര്‍ത്തത് വന്‍ സാമ്പത്തിക ദുരന്തമാണ് വരുത്തി വച്ചിരുക്കുന്നത്.

പട്ടിണി നടമാടുന്ന കുടുംബങ്ങളില്‍ അടുപ്പു പോലും പുകയുന്നില്ല. വിശപ്പടക്കാന്‍ എന്തും വില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് തൊഴിലാളി കുടുംബങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ റാഞ്ചുന്നതിനായി വന്‍ റാക്കറ്റ് തന്നെ രംഗത്തെത്തിയത്. പാവങ്ങള്‍ക്ക് ചെറിയ തുക വാങ്ങി വിദേശ രാജ്യങ്ങളിലെ വന്ധ്യരായ ദമ്പതികള്‍ക്ക് വന്‍തുക നല്‍കി വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

കേരളത്തില്‍ ദത്തെടുക്കല്‍ നിയമത്തില്‍ ഏറെ നൂലാമാലകളുള്ളതിനാല്‍ സ്ഥാപനങ്ങള്‍ മുഖേനയുള്ള ദത്തെടുക്കല്‍ വളരെ ചുരുക്കം മാത്രമേ നടക്കുന്നുള്ളൂ... ഇതാണ് കുട്ടിക്കച്ചവടം വ്യാപകമാകാന്‍ കാരണം'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Racket for new born increased,Family, News, Child, Parents, Police, Case, Kerala.