Follow KVARTHA on Google news Follow Us!
ad

അഞ്ച് മണ്ഡലങ്ങളില്‍ കേരളം വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി; പലയിടത്തും കനത്ത മഴ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിംങ് ആരംഭിച്ചു. രാവിലെ ഏഴുമണി News, Kerala, By-election, Thiruvananthapuram, LDF, UDF, Politics, Polling Began; Heavy Rains in Many Places
തിരുവനന്തപുരം: (www.kvartha.com 21.10.2019) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിംങ് ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷമാണ് പോളിങ് തുടങ്ങിയത്.

മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ശങ്കര്‍ റൈ, പുത്തിഗെ പഞ്ചായത്തില്‍ അംഗടിമുഗര്‍ സ്‌കൂളിലെ 165-ാം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.

News, Kerala, By-election, Thiruvananthapuram, LDF, UDF, Politics, Polling Began; Heavy Rains in Many Places

അതേസമയം, പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്.

എന്നാല്‍ മഞ്ചേശ്വരത്ത് മാത്രം മഴ മാറി നില്‍ക്കുന്നതിനാല്‍ പോളിംഗ് സുഗമമായി പുരോഗമിക്കുന്നു. മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്.

കനത്ത മഴ മൂലം പോളിംഗ് കുറയുന്നത് എല്ലാ പാര്‍ട്ടികള്‍ക്കും തിരിച്ചടിയാണെന്ന് വട്ടിയൂര്‍ക്കാവിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍.

കോന്നിയിലും അരൂരിന്റെ തീരദേശ മേഖലകളിലും മഴയെ തുടര്‍ന്ന് സ്ഥിതിഗതികള്‍ മന്ദഗതിയിലാണ്.

തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സഹായമെത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, By-election, Thiruvananthapuram, LDF, UDF, Politics, Polling Began; Heavy Rains in Many Places