Follow KVARTHA on Google news Follow Us!
ad

ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരമായി ജനങ്ങള്‍ കാണുന്നു; പാലായില്‍ കണ്ടതും അതുതന്നെ; യു ഡി എഫും ബി ജെ പിയും രാഷ്ട്രീയം പറയുന്നില്ല; മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വിശ്വാസിയായതാണ് ചിലരുടെ പ്രശ്‌നം; ചെന്നിത്തലയുടെ കപടഹിന്ദു പരാമര്‍ശം അല്‍പത്തരമെന്നും പിണറായി

ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരമായിBy-election, Chief Minister, Pinarayi vijayan, Meeting, Religion, Ramesh Chennithala, BJP, UDF, LDF, Politics, Kerala,
മഞ്ചേശ്വരം: (www.kvartha.com 12.10.2019) ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരമായി ജനങ്ങള്‍ കാണുന്നുണ്ടെന്നും പാലായില്‍ കണ്ടത് അതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി കൂടുകയാണെന്നും വര്‍ഗീയ കാര്‍ഡ് ഇറക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു ഡി എഫും ബി ജെ പിയും രാഷ്ട്രീയം പറയുന്നില്ല. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വിശ്വാസിയായതാണ് ചിലരുടെ പ്രശ്‌നം. ഈ പരിപാടിയില്‍ എത്തിയ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. എന്തിനാണ് ഇവര്‍ക്ക് വേവലാതി. വര്‍ഗീയ കാര്‍ഡിറക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Pinarayi Vijayan criticizes Chennithala's 'false Hindu' remark, calls it narrow minded, By-election, Chief Minister, Pinarayi vijayan, Meeting, Religion, Ramesh Chennithala, BJP, UDF, LDF, Politics, Kerala

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി, ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയുടെ കക്ഷത്തില്‍ ആരെങ്കിലും വച്ച് നല്‍കിയിട്ടുണ്ടോ എന്നും ചോദിച്ചു. ചെന്നിത്തലയുടെ കപടഹിന്ദു പരാമര്‍ശം അല്‍പത്തരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശങ്കര്‍ റൈയെ പോലെ ഒരാള്‍ കപടഹിന്ദുവാണെന്ന് പറയാനുള്ള അല്‍പത്തരം ചെന്നിത്തലയ്ക്ക് എങ്ങനെയാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.

വീട്ടില്‍ ടിവിയില്‍ വാര്‍ത്ത കാണാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു കേരളത്തില്‍. ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന നിലയില്‍ നിന്നും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 30,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ഈ വര്‍ഷം നടപ്പാക്കുന്നത്. ബേക്കല്‍ കോവളം 600 കിലോമീറ്റര്‍ ജലപാത അടുത്ത വര്‍ഷം പൂര്‍ത്തിയാകും, ഇത് വരുന്നതോടെ നാടിന്റെ മുഖച്ഛായ മാറും.

കേരളത്തില്‍ റെയില്‍ യാത്രാദുരിതം ശാപമായി നില്‍ക്കുകയാണ് . സെമി ഹൈ സ്പീഡ് റെയില്‍വേ ലൈന്‍ വരുന്നതോടെ നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നു തിരുവനന്തപുരം എത്തുമെന്നും എല്ലാ കാര്യങ്ങളും ധ്രുതഗതിയില്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi Vijayan criticizes Chennithala's 'false Hindu' remark, calls it narrow minded, By-election, Chief Minister, Pinarayi vijayan, Meeting, Religion, Ramesh Chennithala, BJP, UDF, LDF, Politics, Kerala.