Follow KVARTHA on Google news Follow Us!
ad

പാലാരിവട്ടം പാലത്തിലെ കയ്യിട്ടുവാരല്‍: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ് നിയമ വകുപ്പിന്റെ ഉപദേശം തേടി

പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് നിയമ വകുപ്പിന്റെ ഉപദേശം തേടി. അഴിമതിക്കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംKerala, Kochi, News, Bribe Scam, Corruption, Arrest, Ex minister, V. K Ibrahim Kunju, Vigilance, Palarivattom scam: Vigilance seek law advice for arresting Ex Minister VK Ibrahim Kunh
കൊച്ചി: (www.kvartha.com 30.09.2019) പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് നിയമ വകുപ്പിന്റെ ഉപദേശം തേടി. അഴിമതിക്കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് വിജിലന്‍സ് നിയമോപദേശം തേടിയത്. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം നേരത്തെ വിജിലന്‍സ് തേടിയിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നിയമ വകുപ്പിനെ സമീപിച്ചത്.

നിയമോപദേശത്തിനായി വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചു. അടുത്ത ദിവസം തന്നെ നിയമോപദേശം ലഭിക്കും. അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിന് സര്‍ക്കാര്‍ അനുമതി വേണമോയെന്നതില്‍ വ്യക്തത തേടും.

ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതിചേര്‍ക്കാനുള്ള വ്യക്തമായ തെളിവ് വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ 2018 ജൂലൈയിലെ അഴിമതി നിരോധന നിയമ ഭേദഗതി 17എ പ്രകാരം പൊതുസേവകനെതിരെ അന്വേഷണമോ അറസ്റ്റടക്കമുള്ള നടപടികളോ നടക്കും മുമ്പ് സര്‍ക്കാര്‍ അനുമതി വേണമന്നാണ് ചട്ടം.


Keywords: Kerala, Kochi, News, Bribe Scam, Corruption, Arrest, Ex minister, V. K Ibrahim Kunju, Vigilance, Palarivattom scam: Vigilance seeking law advice for arresting Ex Minister VK Ibrahim Kunh