Follow KVARTHA on Google news Follow Us!
ad

'ശ്രദ്ധിക്കുക: ഓപ്പറേഷന്‍ പി-ഹണ്ട് പിടിമുറുക്കുന്നു'; നിയമനടപടികള്‍ക്കായി സൈബര്‍സെല്‍ വിവരങ്ങള്‍ ശേഖരിച്ചു; പോലീസ് മുന്നറിയിപ്പ് ഇങ്ങനെ

കുട്ടികളുടെ അശ്ലീലചിത്രങ്ങളും, വീഡിയോകളും ഇന്റര്‍നെറ്റുകളിലുടെ വീക്ഷിക്കുന്നവരെയും, പ്രചരിപ്പക്കുന്നവരെയും പിടികൂടാനുള്ള Police, Kerala, News, Warning, Case, Cyber Crime, Video, Child, Law, Thiruvananthapuram, Internet, operation p hunt; Police warned
തിരുവനന്തപുരം: (www.kvartha.com 12.10.2019) കുട്ടികളുടെ അശ്ലീലചിത്രങ്ങളും, വീഡിയോകളും ഇന്റര്‍നെറ്റുകളിലുടെ വീക്ഷിക്കുന്നവരെയും, പ്രചരിപ്പക്കുന്നവരെയും പിടികൂടാനുള്ള ഓപ്പറേഷന്‍ പി-ഹണ്ട് പിടിമുറുക്കുന്നു. നിയമനടപടികള്‍ക്കായി സൈബര്‍സെല്‍ അദികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയതായും പോലീസ് അറിയിച്ചു. കുട്ടികളുടെ അശ്ലീലചിത്രങ്ങളും, വീഡിയോകളും ഇന്റര്‍നെറ്റുകളിലുടെ വീക്ഷിക്കുന്നതും, സൂക്ഷിക്കുന്നതും, മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതും ഐ.ടി നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Police, Kerala, News, Warning, Case, Cyber Crime, Video, Child, Law, Thiruvananthapuram, Internet, operation p hunt; Police warned

സംസ്ഥാനത്ത് വ്യാപകമായി ഓപ്പറേഷന്‍ 'പി-ഹണ്ട്' എന്ന പേരില്‍ പോലിസ് പരിശോധന നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലെ വീടുകളിലും മറ്റും സൈബര്‍ പോലീസിന്റെ സഹായത്തോടെ റെയ്ഡ് സംഘടിപ്പിച്ചു. ബന്ധപ്പെട്ട പോലിസ് സ്റ്റേഷന്‍ അധികാരികളും, സൈബര്‍സെല്‍ വിദഗ്ധരും റെയ്ഡിന് നേത്യത്വം നല്‍കി.

ഇന്റര്‍നെറ്റുവഴി കുട്ടികളുടെയും മറ്റും അശ്ലീലവീഡിയോകളും മറ്റും വീക്ഷിക്കുന്നവരെ സൈബര്‍ പോലിസ് സദാ നീരിക്ഷിച്ചുവരുന്നുണ്ട്. ഇത്തരം ആള്‍ക്കാരുകളുടെ വിശദവിവരങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ ആള്‍ക്കാരെ പ്രവര്‍ത്തി നിരീക്ഷിക്കുന്നതും റെയ്ഡ് തുടരുന്നതാണെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police, Kerala, News, Warning, Case, Cyber Crime, Video, Child, Law, Thiruvananthapuram, Internet, operation p hunt; Police warned