Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ്: മുഖ്യപ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

ക്യൂനെറ്റ് ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി Kerala, News, Kannur, Online, High Court, Police, Complaint, Online money chain scam, main accused submitted advanced bail plea
കണ്ണൂര്‍: (www.kvartha.com 15.10.2019) ക്യൂനെറ്റ് ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കാഞ്ഞങ്ങാട് ഇരിയ സ്വദേശി കെ വേണുഗോലന്‍നായര്‍, ഇ വിനോദ് എന്നിവരാണ് മലേഷ്യയില്‍ ഒളിവില്‍ കഴിയുന്നതിനിടെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി രണ്ട് തവണ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍, അമ്പലത്തറ, മലപ്പുറം എന്നിവിടങ്ങളില്‍ കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തളിപ്പറമ്പ് ഡിവൈ എസ് പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോടികള്‍ തട്ടിയെടുത്ത് വിദേശത്തേക്ക് കൈമാറിയ സംഘത്തെ കുരുക്കിയത്. പ്രധാന പ്രതികള്‍ പിടിയിലാകുന്നതോടെ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, Online, High Court, Police, Complaint, Online money chain scam, main accused submitted advanced bail plea