Follow KVARTHA on Google news Follow Us!
ad

തോക്കുചൂണ്ടി വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

കഴിഞ്ഞദിവസം രാത്രിയില്‍ റോഡിലിറങ്ങി തോക്ക് ചൂണ്ടി വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയ യുവാവിനെ ന്യൂമാഹി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച Kerala, News, Arrest, Youth, Police, Mahe, Gun, DYSP, Man who threatend pedestrian showing gun arrested
മാഹി: (www.kvartha.com 15.10.2019) കഴിഞ്ഞദിവസം രാത്രിയില്‍ റോഡിലിറങ്ങി തോക്ക് ചൂണ്ടി വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയ യുവാവിനെ ന്യൂമാഹി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. തിങ്കളാഴ്ച രാത്രിയാണ് പുന്നോല്‍ കിടാരംകുന്ന് സ്വദേശിയായ 19കാരന്‍ മാഹി പെരുന്നാളിന് പോകുന്നതിനിടയില്‍ ന്യൂമാഹി സ്റ്റേഷന്‍ പരിധിയില്‍വെച്ച് തോക്കു ചൂണ്ടി അഭ്യാസം നടത്തിയത്. ഉടന്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവം നേരില്‍ കണ്ട ലോറിക്കാരാണ് പോലീസിനെ ആദ്യം വിവരം അറിയിച്ചത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടില്‍ സ്വന്തമാക്കിയ എയര്‍ഗണ്ണാണ് പ്രയോഗിച്ചതെന്ന് കണ്ടെത്തി.

തലശ്ശേരി ഡിവൈ എസ് പി കെ വി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തശേഷം യുവാവിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Arrest, Youth, Police, Mahe, Gun, DYSP,  Man who threatend pedestrian showing gun arrested