Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളുടെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടു; ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് പ്രവാസി യുവാവിന് ഗുരുതര പരിക്ക്; ഒരു കണ്ണ് നഷ്ടമായി, തലയോട്ടിക്കും പരിക്ക്

യുഎഇയില്‍ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളുടെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട യുവാവിന് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് ഗുരുതര പരിക്ക്. ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ-1ല്‍ Sharjah, News, Gulf, World, attack, Injured, Doctor, Youth
ഷാര്‍ജ: (www.kvartha.com 15.10.2019) യുഎഇയില്‍ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളുടെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട യുവാവിന് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് ഗുരുതര പരിക്ക്. ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ-1ല്‍ ആയിരുന്നു സംഭവം. 22 വയസുകാരനായ നൈജീരിയന്‍ പൗരന്‍ സുഹൃത്തിനെ കാണാനായി ലേബര്‍ ക്യാമ്പിലെത്തിയതായിരുന്നു.

ഇതിനിടെ ഇരുപതോളം പ്രവാസി തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും പ്രശ്‌നം പരിഹരിക്കാനായി ഇടപെടുകയായിരുന്നു. എന്നാല്‍ തര്‍ക്കത്തിനിടെ യുവാവിനെയും തൊഴിലാളികള്‍ മര്‍ദിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട് ഓടി സുഹൃത്തിന്റെ മുറിയില്‍ കയറുകയും സുഹൃത്ത് യുവാവിനെ ഉടനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യുവാവിന്റെ ഒരു കണ്ണ് നഷ്ടമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തലയോട്ടിക്കും പരിക്കുണ്ട്.

Sharjah, News, Gulf, World, attack, Injured, Doctor, Youth, Man in UAE loses eye while trying to stop brawl

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sharjah, News, Gulf, World, attack, Injured, Doctor, Youth, Man in UAE loses eye while trying to stop brawl