» » » » » » » » » » » മകള്‍ക്ക് സോഷ്യല്‍ സയന്‍സില്‍ അമ്മയ്ക്ക് മാനേജ്മെന്റില്‍; നടി സുജ കാര്‍ത്തികയ്ക്ക് പിന്നാലെ പിഎച്ച്ഡി നേടി അമ്മയും

കൊച്ചി: (www.kvartha.com 16.10.2019) നടിയും നൃത്താധ്യാപികയുമായ സുജ കാര്‍ത്തികയ്ക്ക് പിന്നാലെ അമ്മ ചന്ദ്രിക സുന്ദരേശനും പിഎച്ച്ഡി നേടി. നേരത്തെ സുജ സോഷ്യല്‍ സയന്‍സില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രിക മാനേജ്മെന്റില്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയത്.

News, Kerala, Education, Actress, Mother, Dance, Teacher, Marriage, Merchant Nevi Chief Engineer, Husband, Malayalam Actress and Mother Got Phd

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു സുജയുടെ ഗവേഷണ പ്രബന്ധം.

സിനിമയില്‍ സജീവമായിരുന്ന കാലത്തും പഠനത്തില്‍ ഉഴപ്പാതിരുന്ന സുജ 2009 ല്‍ പിജിഡിഎം കോഴ്‌സ് ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. എംകോം ഫസ്റ്റ് ക്ലാസില്‍ പാസായ ശേഷം കോളജ് അധ്യാപികയായി സുജ ജോലിയില്‍ പ്രവേശിച്ചു. ജെ ആര്‍ എഫ് ലഭിച്ചതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് പിഎച്ച്ഡി നേടി.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐസിടി അക്കാദമിയില്‍ നിന്ന് ഡാറ്റ അനലിസ്റ്റ് സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കി. അതുകൂടാതെ ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്വാളിറ്റേറ്റീവ് റിസര്‍ച് മെത്തേഡ്‌സില്‍ സര്‍ട്ടിഫിക്കറ്റും സുജ സ്വന്തമാക്കിയിരുന്നു.

2002ല്‍ ജയറാം നായകനായ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ അഭിനയരംഗത്തേക്ക് കടന്ന് വന്നത്. 2013 ല്‍ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലായിരുന്നു അവസാനമായി അഭിനയിച്ചത്. മെര്‍ച്ചന്റ് നേവി ചീഫ് എന്‍ജിനീയര്‍ രാകേഷ് കൃഷ്ണനുമായി 2010 ജനുവരി 31 നാണ് താരം വിവാഹിതയായത്.

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ലക്ഷ്യമിടുന്ന സുജ കാക്കനാട് കേന്ദ്രമാക്കി 'എംക്ലയര്‍' എന്ന പരിശീലന സ്ഥാപനം നടത്തുകയാണിപ്പോള്‍. കൂടാതെ നര്‍ത്തകികൂടിയായ സുജ കൂട്ടികളെ നൃത്തവും പഠിപ്പിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Education, Actress, Mother, Dance, Teacher, Marriage, Merchant Nevi Chief Engineer, Husband, Malayalam Actress and Mother Got Phd

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal