Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ ലോട്ടറി തട്ടിപ്പ് വ്യാപകം: നമ്പര്‍ തിരുത്തുന്ന റാക്കറ്റിനെ കുടുക്കാന്‍ വല വിരിച്ച് പോലീസ്

ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘം കണ്ണൂര്‍ ജില്ലയിലെ വിവിധ നഗരങ്ങളില്‍ വ്യാപകമാകുന്നു Kannur, News, Lottery, Cheating, Payyannur, Police, Arrest, Irikkoor, Lottery cheating widening, Police started enquiry
കണ്ണൂര്‍: (www.kvartha.com 15.10.2019) ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘം കണ്ണൂര്‍ ജില്ലയിലെ വിവിധ നഗരങ്ങളില്‍ വ്യാപകമാകുന്നു. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ഒരാളെ കഴിഞ്ഞദിവസം പയ്യന്നൂര്‍ പോലീസ് പിടികൂടിയിരുന്നു.

ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ പുറക്കണ്ടി ഹൗസില്‍ റാഷിദിനെയാണ് പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ലോട്ടറി വില്‍പനക്കാരനും പയ്യന്നൂര്‍ സ്വദേശിയുമായ യു പ്രഭാകരന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

1000 രൂപയും 500 രൂപയും സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് നമ്പറില്‍ തിരുത്തല്‍ നടത്തി ചില്ലറ വില്‍പന നടത്തുന്ന ലോട്ടറി വില്‍പനക്കാര്‍ക്കു നല്‍കിയാണ് ഇയാളുടെ തട്ടിപ്പ്. തിങ്കളാഴ്ച പയ്യന്നൂര്‍ ബീവറേജസ് ഔട്ട്ലെറ്റിനു സമീപത്തു നിന്നാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലിസിനു കൈമാറിയത്.

നമ്പറിനു മുകളില്‍ സമ്മാനം ലഭിച്ച ടിക്കറ്റിന്റെ നമ്പര്‍ സമാന രീതിയില്‍ മുറിച്ചൊട്ടിച്ചാണു തട്ടിപ്പ്. 1000, 500 രൂപ സമ്മാനത്തുക ആയതിനാല്‍ തന്നെ അധികം പരിശോധന ഇല്ലാതെ പണം നല്‍കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ ടിക്കറ്റിലെ കമീഷന്‍ പ്രതീക്ഷിച്ചാണു ചിലറ വില്‍പനക്കാര്‍ പണം നല്‍കുന്നത്. തുടര്‍ന്ന് മൊത്തവില്‍പനക്കാരെ സമീപിക്കുമ്പോഴാണു കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.

ഒരാഴ്ചയ്ക്കിടെ സമാന രീതിയില്‍ മൂന്നിലേറെ സംഭവങ്ങള്‍ പയ്യന്നൂരില്‍ നടന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kannur, News, Lottery, Cheating, Payyannur, Police, Arrest, Irikkoor, Lottery cheating widening, Police started enquiry