Follow KVARTHA on Google news Follow Us!
ad

വയലാറില്‍ വെടിവെയ്പ് നടത്തിയ പട്ടാളക്കാര്‍ക്ക് വിരുന്ന് നല്‍കി എന്ന് കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പോലീസില്‍ പരാതി നല്‍കി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി

വയലാറില്‍ വെടിവെയ്പ്പ് നടത്തിയ പട്ടാളക്കാര്‍ക്ക് അന്ന് വൈകിട്ട് വയലാര്‍ News, Politics, Complaint, Police, Facebook, post, Kerala,
ചേര്‍ത്തല: (www.kvartha.com 09.10.2019) വയലാറില്‍ വെടിവെയ്പ്പ് നടത്തിയ പട്ടാളക്കാര്‍ക്ക് അന്ന് വൈകിട്ട് വയലാര്‍ പുളിക്കല്‍ വീട്ടില്‍ വിരുന്ന് നല്‍കിയെന്നുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പോലീസില്‍ പരാതി നല്‍കി അരൂര്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ ചേര്‍ത്തല . ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പേരിലുള്ളതാണ് ഫെയ്സ് ബുക്ക് പോസ്റ്റ്. മാന നഷ്ടകേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റ് പലരും ഷെയര്‍ ചെയ്തിട്ടുമുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി സ്വീകരിക്കുന്നതെന്നും ഇതിനായി ചേര്‍ത്തല കോടതിയ്ക്ക് പരാതി കൈമാറിയതായും ചേര്‍ത്തല സി ഐ വി പി മോഹന്‍ലാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ പേരിലാണ് പോസ്റ്റെന്നും അത് അദ്ദേഹം തന്നെ പങ്കുവച്ചതാണോ, വ്യാജ അക്കൗണ്ട് സ്ഥാപിച്ചുള്ളതാണോ, പോസ്റ്റിന്റെ ഉറവിടം എവിടെയാണ് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇതിന് സാങ്കേതിക വിദഗ്ദരുടെ സഹായം തേടുമെന്നും സി ഐ പറഞ്ഞു.

LDF candidate complaint against Facebook post,News, Politics, Complaint, Police, Facebook, Post, Kerala

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

വയലാര്‍ വെടിവയ്പ്പ് 1946 ഒക്ടോബര്‍ 27ന്. വയലാറില്‍ വെടിവയ്പ്പ് നടത്തിയ പട്ടാളക്കാര്‍ക്ക് അന്ന് വൈകിട്ട് വിരുന്ന് നല്‍കിയത് വയലാര്‍ പുളിക്കല്‍ വീട്ടിലായിരുന്നു. വെടിവയ്പില്‍ മരിച്ചത് മുഴുവന്‍ ഈഴവരായിരുന്നു. 103പേര്‍. പുളിയ്ക്കല്‍ വീട്ടിലെ പിന്‍മുറക്കാരന്‍ ഇപ്പോള്‍ അരൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ചരിത്രം തിരുത്താന്‍ കഴിയില്ലല്ലോ?.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: LDF candidate complaint against Facebook post,News, Politics, Complaint, Police, Facebook, Post, Kerala.