Follow KVARTHA on Google news Follow Us!
ad

കൂടത്തായി കൊലപാതക പരമ്പര; പരാതിക്കാരന്‍ റോജോ നാട്ടിലെത്തി; വന്‍ പോലീസ് അകമ്പടിയോടെ വൈക്കത്തെ സഹോദരിയുടെ വീട്ടില്‍

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം Kozhikode, News, Probe, Trending, Murder, Police, Protection, Kerala,
കോഴിക്കോട്: (www.kvartha.com 14.10.2019) കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പരാതി നല്‍കിയ റോജോ അമേരിക്കയില്‍ നിന്നും നാട്ടിലെത്തി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ റോജോ പോലീസ് അകമ്പടിയോടെ കോട്ടയം വൈക്കത്തെ സഹോദരി റെഞ്ചിയുടെ വീട്ടിലേക്കാണ് പോയത്. ജോളിയുടെ ആദ്യഭര്‍ത്താവായ കൊല്ലപ്പെട്ട റോയിയുടെ സഹോദരനാണ് റോജോ.

ഇതിനിടെ ചോദ്യം ചെയ്യലിനായി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും അച്ഛന്‍ സക്കറിയയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. വടകര എസ് പി ഓഫീസിലിലാണ് ഇരുവരും ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാനായി പുലിക്കയത്തെ വീട്ടിലെത്തി കഴിഞ്ഞദിവസം പോലീസ് നോട്ടീസ് കൈമാറിയിരുന്നു. ഇത് മൂന്നാം തവണയാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.

 Koodathayi: Roy’s brother Rojo arrives home; will appear before the investigating team, Kozhikode, News, Probe, Trending, Murder, Police, Protection, Kerala

ജോളി കൊല നടത്തിയത് തനിക്ക് അറിയില്ലെന്നായിരുന്നു ഷാജു നേരത്തെ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ സിലിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ച വിവരം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞിരുന്നു.

അതേസമയം, അന്വേഷണ സംഘത്തിന് സാങ്കേതിക സഹായം നല്‍കുന്നതിനായി രൂപീകരിച്ച സംഘം തിങ്കളാഴ്ച കൂടത്തായിയിലെത്തി തെളിവുകള്‍ ശേഖരിക്കും. രാവിലെ വടകരയിലെത്തി റൂറല്‍ എസ് പി കെ ജി സൈമണുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പരിശോധനയുടെ ഘടന നിശ്ചയിക്കുക.

ഐ സി റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് എത്തുന്നത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ തുടങ്ങിയ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് ഡി ജി പി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathayi: Roy’s brother Rojo arrives home; will appear before the investigating team, Kozhikode, News, Probe, Trending, Murder, Police, Protection, Kerala.