Follow KVARTHA on Google news Follow Us!
ad

ജോളി ജോസഫ് തന്നെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു; സഹോദരി രഞ്ജി തോമസിനെയും അവരുടെ മകളേയും വധിക്കാന്‍ ശ്രമിച്ചിരുന്നു; അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമം ഉണ്ടായില്ല; നാട്ടില്‍ വരുമ്പോള്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറില്ലെന്നും പരാതിക്കാരനായ റോജോ

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പരാതി നല്‍കുന്നതില്‍ Kozhikode, News, Trending, Police, Murder, Kerala,
കോഴിക്കോട്: (www.kvartha.com 16.10.2019) കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പരാതി നല്‍കുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പരാതിക്കാരനായ റോജോ. തന്റെ സഹോദരി രഞ്ജി തോമസിനെയും അവരുടെ മകളേയും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ലെന്നും റോജോ പറയുന്നു.

നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല. മറിച്ച് ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നതെന്നും റോജോ പറഞ്ഞു. കഴിഞ്ഞദിവസമാണ് പോലീസ് വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് റോജോ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയത്.

Koodathayi murders: Jolly wanted me to withdraw complaint, reveals Rojo, Kozhikode, News, Trending, Police, Murder, Kerala.

രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവര്‍ നേരത്തേ പോലീസിനു മൊഴി നല്‍കിയിരുന്നു. ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പോലീസിനു നല്‍കിയ മൊഴി. തുടര്‍ന്ന് ലിറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാന്‍ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathayi murders: Jolly wanted me to withdraw complaint, reveals Rojo, Kozhikode, News, Trending, Police, Murder, Kerala.