Follow KVARTHA on Google news Follow Us!
ad

കൂടത്തായി മരണം; പരാതിക്കാരനായ റോജോയെ അമേരിക്കയില്‍ നിന്നും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

കൂടത്തായി കൊലപാതക പരമ്പര കേസില്‍ മരിച്ച റോയിയുടെ സഹോദരനായKozhikode, News, Complaint, Crime Branch, Probe, Police, Report, Kerala,
കോഴിക്കോട്: (www.kvartha.com 08.10.2019) കൂടത്തായി കൊലപാതക പരമ്പര കേസില്‍ മരിച്ച റോയിയുടെ സഹോദരനായ റോജോയെ വിളിച്ച് വരുത്താന്‍ ക്രൈബ്രാഞ്ചിന്റെ തീരുമാനം. കേസിലെ പരാതിക്കാരന്‍ കൂടിയായ റോജോ അമേരിക്കയിലാണുള്ളത്. റോജോയോട് നാട്ടിലേക്കെത്താന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയതായാണ് വിവരം.

റോജോയുടെ ഇടപെടലാണ് കേസ് വീണ്ടും ഉയര്‍ന്നുവരാനും അന്വേഷണം ശരിയായ ദിശയില്‍ നീങ്ങാനും ഇടയായത്. അമേരിക്കയില്‍ നിന്ന് കഴിഞ്ഞ മാസമാണ് റോജോ നാട്ടിലെത്തിയത്. സഹോദരന്‍ റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് റോജോയെ സംശയത്തിലേക്ക് നയിച്ചത്.

Koodathai Roy's brother will be summoned to the Crime Branch from the United States, Kozhikode, News, Complaint, Crime Branch, Probe, Police, Report, Kerala

തുടര്‍ന്ന് താമരശേരി പോലീസില്‍ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ മരണങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ഈ വിവരങ്ങളും തന്റെ സംശയങ്ങളും ഉള്‍പ്പെടെ ചേര്‍ത്ത് റൂറല്‍ എസ് പിക്ക് റോജോ പരാതി നല്‍കി.

വടകര എസ് പിയായി കെ ജി സൈമണ്‍ ചാര്‍ജ് എടുത്തതോടെ കേസിന് വീണ്ടും ജീവന്‍ വച്ചു. പല ഭാഗങ്ങളിലായി ചിതറിക്കിടന്ന തെളിവുകളെ ഒരുമിച്ച് ചേര്‍ത്തുള്ള അന്വേഷണമാണ് പിന്നീട് നടന്നത്. റോയിയുടേയും റോജോയുടേയും സഹോദരിയായ റെഞ്ചിയില്‍ നിന്നും നേരത്തെ മൊഴിയെടുത്തിരുന്നു.

ഇതിനിടെ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സഹോദരങ്ങളും അമ്മാവനും വടകരയിലെ റൂറല്‍ എസ് പി ഓഫീസിലെത്തി. ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചതനുസരിച്ചാണ് ഇവര്‍ എത്തിയത്. ജോളിയുമായുള്ള വിവാഹത്തിന് തന്നെ സിലിയുടെ ബന്ധുക്കളും നിര്‍ബന്ധിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാല്‍ സിലിയുടെ സഹോദരനടക്കം ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ് ഉണ്ടായത്.

തങ്ങള്‍ക്ക് ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ലെന്നും സിലിയുടെ മകനോട് സമ്മതം ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ലെന്നും സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ക്രൈംബ്രാഞ്ച് ഇവരെ വിളിച്ചുവരുത്തുന്നത്.

അതേ സമയം കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹ ഭാഗങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. മരണ കാരണങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. മൈറ്റോ കോണ്‍ട്രിയല്‍ ഡിഎന്‍എ അനാലിസിസായിരിക്കും നടത്തുക. അമേരിക്കയില്‍ വെച്ചാകും ഈ പരിശോധന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathai Roy's brother will be summoned to the Crime Branch from the United States, Kozhikode, News, Complaint, Crime Branch, Probe, Police, Report, Kerala.