Follow KVARTHA on Google news Follow Us!
ad

ജോളി സൈക്കോ രോഗിയോ? കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു; കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദര പുത്രന്‍മാരുടെ മരണങ്ങളും സംശയനിഴലില്‍; പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിക്കെതിരെKozhikode, News, Trending, Murder, Crime, Criminal Case, Kerala,
കോഴിക്കോട്: (www.kvartha.com 09.10.2019) കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബാംഗങ്ങള്‍ രംഗത്ത്. പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് മരണങ്ങളില്‍ക്കൂടി ജോളിക്ക് പങ്കുണ്ടെന്നുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നേരത്തെ മരിച്ച ഗൃഹനാഥനായ ടോം തോമസിന്റെ സഹോദരങ്ങളുടെ പുത്രന്മാരായ വിന്‍സന്റ്, സുനീഷ് എന്നിവരുടെ മരണങ്ങളിലാണ് ഇപ്പോള്‍ ബന്ധുക്കളില്‍ സംശയം ഉടലെടുത്തത്.

ടോം തോമസിന്റെ സഹോദരന്‍ ഡൊമിനിക്കിന്റെ മകന്‍ സുനീഷ് 2008 ജനുവരിയില്‍ വാഹനാപകടത്തിലാണ് മരിച്ചത്. താന്‍ ട്രാപ്പിലാണെന്ന് ഇലക്ട്രീഷ്യനായ ഇയാളുടെ ഡയറിക്കുറുപ്പില്‍ ഉണ്ടായിരുന്നു. ടോം തോമസിന്റെ മറ്റൊരു സഹോദരനായ അഗസ്റ്റിന്റെ മകന്‍ വിന്‍സന്റ് തൂങ്ങിമരിക്കുകയായിരുന്നു. 2002ല്‍ അന്നമ്മയുടെ മരണം സംഭവിച്ച് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു വിന്‍സന്റിന്റെ മരണം. എന്നാല്‍ ജോളി ഇവരെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതാണോയെന്നാണ് ഇപ്പോള്‍ കുടുംബാംഗങ്ങളുടെ സംശയം.

Koodathai murder case; More allegations against Jolly, Kozhikode, News, Trending, Murder, Crime, Criminal Case, Kerala

സുനീഷിന്റെ മരണം സംഭവിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ടോം തോമസിന്റെ മരണം. മരിച്ച രണ്ടുപേര്‍ക്കും ജോളിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സുനീഷിന്റെ അമ്മ ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് സംശയം തോന്നുന്നതെന്നും അവര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് വരെ ജോളി ഇവിടെ വരാറുണ്ടായിരുന്നുവെന്നും നല്ല പെരുമാറ്റമായിരുന്നെന്നും ഇവര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathai murder case; More allegations against Jolly, Kozhikode, News, Trending, Murder, Crime, Criminal Case, Kerala.