Follow KVARTHA on Google news Follow Us!
ad

അശ്ലീല വീഡിയോ കാണുന്നവരും ഷെയര്‍ ചെയ്യുന്നവരും ജാഗ്രതൈ! പോലീസ് വീട്ടില്‍കയറി പൊക്കും; നിരവധി പേര്‍ അറസ്റ്റിലായി

അശ്ലീല വീഡിയോ കാണുന്നവരും ഷെയര്‍ ചെയ്യുന്നവരും പോലീസിന്റെ നിരീക്ഷണത്തില്‍Kerala, Kollam, News, Video, Police, Raid, Cyber Crime, Porn Video, Kerala police started strict actions against porn video viewers
കൊല്ലം: (www.kvartha.com 13.10.2019) അശ്ലീല വീഡിയോ കാണുന്നവരും ഷെയര്‍ ചെയ്യുന്നവരും പോലീസിന്റെ നിരീക്ഷണത്തില്‍. അശ്ലീല വെബ്‌സൈറ്റുകള്‍ നിരന്തരം കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നവരാണു സൈബര്‍സെല്ലിന്റെ നിരീക്ഷണത്തിലുള്ളത്. ഇതിനോടകം തന്നെ വീടുകളില്‍ കയറി റെയ്ഡ് നടത്തി നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരില്‍ അശ്ലീല വീഡിയോ കാണുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത ഡിവൈഎഫ്‌ഐ പാനൂര്‍ സൗത്ത് മേഖലാ പ്രസിഡണ്ട് ആലോളതില്‍ ജിഷ്ണു(24), തൈപറമ്പില്‍ ലിജിന്‍(28), കുണ്ടന്‍ചാലില്‍ രമിത്ത്(28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ചൊക്ലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച്ച രാവിലെ ഇവരെ അറസ്റ്റ് ചെയ്തത്. അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മൊബൈല്‍ ഫോണുകള്‍ പ്രതികളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.


ഞാറാഴ്ച്ച പാരിപ്പള്ളിയില്‍ ജനപ്രതിനിധിയുടെ വീട്ടിലടക്കം സൈബര്‍സെല്‍ പരിശോധനയ്‌ക്കെത്തി. കരുനാഗപ്പള്ളിയിലെ രണ്ട് വീട്ടിലും പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ 16 വയസ്സുകാരന്‍ ഉപയോഗിക്കുന്ന ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഫോണ്‍ തിരുവനന്തപുരത്ത് സൈബര്‍ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു.

സിം കാര്‍ഡ് വില്‍പന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്. വ്യാജരേഖകള്‍ ഉപയോഗിച്ചു മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വ്യാപകമായി സംഘടിപ്പിക്കുന്നെന്ന വിവരത്തെതുടര്‍ന്നാണ് ഇത്. കൊല്ലം നഗരത്തിലെതന്നെ 110ഓളം വില്‍പന ശാലകളിലാണ് പരിശോധന നടത്തിയത്.

സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്‌നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു. കൂടുതല്‍ പേര്‍ ഇനിയും കുടുങ്ങുമെന്നാണു വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, News, Video, Police, Raid, Cyber Crime, Porn Video, Kerala police started strict actions against porn video viewers